dk

ബംഗളൂരു: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റി നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്ക്. 39-ാം പിറന്നാൾ ദിനത്തിൽ തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിലൂടെയാണ് ഡി.കെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഐ.പി.എൽ പ്ലേഓഫിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായാണ് ഡി.കെ അവസാനമായികളത്തിലിറങ്ങിയത്. ഐ.പിഎല്ലിൽ നിന്ന് വിരമിക്കുകയാണെന്ന് അന്ന് അദ്ദേഹംഅറിയിച്ചിരുന്നു. ഈ നീണ്ട യാത്ര ആഹ്ലാദകരവും ആസ്വാദ്യവുമാക്കിയ സഹതാരങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും വിരമിക്കൽ സന്ദേശത്തിൽ ഡി.കെ നന്ദി പറഞ്ഞു.

ഇന്ത്യയ്ക്കായി എല്ലാഫോർമാറ്റിലുമായി 180 മത്സരങ്ങൾ കളിച്ച ഡി.കെ 3463 റൺസ് നേടി. ഒരു ടെസ്റ്റ് സെഞ്ച്വറിയും 17 അർദ്ധ സെഞ്ച്വറികളും ഇന്ത്യൻ ജേഴ്സിയിൽ നേടി. 172 പുറത്താക്കലുകളും സ്വന്തം പേരിൽ കുറിച്ചു. 2004ൽ ആണ് ആദ്യമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. ഐ.പി.എല്ലിൽ ആര്‍.സി.ബിക്ക് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബയ് ഇന്ത്യൻസ്, ഡൽഹി ഡെയർഡെവിൾസ്, കിംഗ്സ് ഇലവൻ പഞ്ചാബ് ടീമുകള്‍ക്കായും കളിച്ചു.