glowing-face

കേരളത്തിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. വിദേശത്ത് അടക്കം ചക്കയ്ക്ക് ഇപ്പോൾ ആരാധകർ ഏറെയാണ്. രുചി മാത്രമല്ല ചക്കയെ ഇത്രയും ഇഷ്ടപ്പെടുന്നതിന്റെ മറ്റൊരു കാരണം അതിന്റെ ആരോഗ്യ ഗുണം കൂടിയാണ്. ചക്കയിൽ പ്രോട്ടീൻ ഫെെബർ,​ വിറ്റാമിൻ എ,​ വിറ്റാമിൻ സി,​ പൊട്ടാസ്യം,​ മഗ്നീഷ്യം. സിങ്ക്,​ കോപ്പർ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ചക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

എന്നാൽ ചക്കയിൽ മാത്രമല്ല ചക്കയുടെ കുരുവിലുമുണ്ട് അനേകം ഗുണങ്ങൾ. ചക്കയ്ക്ക് ഒപ്പവും മറ്റ് കറികളിലും നമ്മൾ ചക്കക്കുരു ഉപയോഗിക്കാറുണ്ട്. ചക്കക്കുരുവിൽ ധാരാളം ഫെെബർ അടങ്ങിയിരിക്കുന്നു. അവ ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പൊട്ടാസ്യവും ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ശരീരത്തിന് മാത്രമല്ല മുഖത്തിന് ഭംഗി കൂട്ടുന്നതിനും ചക്കക്കുരു വളരെ നല്ലതാണെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച് ഡോക്ടർ ശ്രീദേവി നമ്പ്യാർ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് അടുത്തിടെ പങ്കുവച്ചിരുന്നു.

ചക്കക്കുരുവിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയരിക്കുന്നതിനാൽ സൺ ടാൻ,​ ചർമ്മത്തിലെ ചുളിവുകൾ,​ അകാലവാർദ്ധക്യം എന്നിവ തടയാൻ സഹായിക്കുന്നു. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ചെറുക്കാനും മുഖത്തിന് തിളക്കം വർദ്ധിപ്പിക്കാനും ചക്കക്കുരു സഹായിക്കും.

View this post on Instagram

A post shared by Sreevidya Nambiar (@dr.sreevidya_nambiar)