pineapple-

റെക്കാഡ് വിലയിലെത്തി കർഷകരെ കൊതിപ്പിച്ച പൈനാപ്പിൾ വില വേനൽ മഴയെത്തിയതോടെ പകുതിയിൽ താഴെയായി. എ ഗ്രേഡ് ചക്കയ്ക്ക് 70 രൂപ വരെ രണ്ടാഴ്ച മുമ്പ് വരെ ഉയർന്നത് ഇപ്പോൾ 30 രൂപയിൽ താഴെയായി. സ്പെഷ്യൽ ഗ്രേഡ് പച്ച ചക്കയ്ക്ക് 40- 42 രൂപ വിലയുണ്ട്. നേരത്തെയിത് അറുപതിന് മുകളിലായിരുന്നു. വരൾച്ചയെ തുടർന്ന് ഉത്പാദനത്തിലുണ്ടായ ഇടിവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ ചരക്ക് കയറിയതുമാണ് പൈനാപ്പിളിന് മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച വില ലഭിക്കാനിടയാക്കിയത്.

കാലാവസ്ഥാ വ്യതിയാനം കാരണം പൈനാപ്പിൾ പഴുക്കാൻ പതിവിലും കൂടുതൽ ദിവസങ്ങൾ എടുത്തതിനാൽ വിപണിയിൽ ചരക്ക് വരവ് കുറഞ്ഞു. കടുത്ത വേനലിന് പിന്നാലെ വിഷു കൂടി എത്തിയതും വില കൂടാൻ കാരണമായി. എന്നാൽ മേയ് പകുതിയോടെ വേനൽ മഴ എത്തിയതിന് പിന്നാലെയാണ് വിലയിൽ ഇടിവ് പ്രകടമായത്. പിന്നീട് വില പതിയെ കുറഞ്ഞ് പകുതിയിൽ താഴെയെത്തുകയായിരുന്നു. വാഴക്കുളം പൈനാപ്പിളിന്റെ പ്രധാന മാർക്കറ്റായ ആന്ധ്ര,​ ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും മഴ ആരംഭിച്ചതോടെ ഡിമാൻഡ് കുറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂടായതും മാർക്കറ്റ് ഇടിയാൻ കാരണമായി. വിപണിയിലേക്ക് മാമ്പഴത്തിന്റെ വരവ് കൂടിയതും പൈനാപ്പിൾ വിലയെ ബാധിച്ചതായാണ് വിലയിരുത്തൽ.

'വരൾച്ചയെ തുടർന്ന് 40 ശതമാനത്തിലേറെ പൈനാപ്പിൾ കൃഷി നശിച്ചിട്ടുണ്ട്. ഇതോടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. പച്ച ചക്കയ്ക്ക് ഇപ്പോഴും അന്യസംസ്ഥാനങ്ങളിൽ ഡിമാൻഡുണ്ട്. എന്നാൽ നല്ല ഷേപ്പുള്ള ചക്ക കിട്ടാനില്ല. കാലാവസ്ഥാ വ്യതിയാനം മൂലം മികച്ച വലിപ്പവും രൂപവുമുള്ള ചക്ക ഉത്പാദിപ്പിക്കാനാകാത്തത് വില ഇടിയാൻ കാരണമായി', പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോർജ് പറഞ്ഞു.

നാല് ഗ്രേഡുകൾ

എ, ബി, സി, ഡി എന്നിങ്ങനെ നാലുഗ്രേഡായി തിരിച്ചാണ് പൈനാപ്പിൾ കച്ചവടം. ഒരു കിലോയ്ക്ക് മുകളിലുള്ള ചക്കകളാണ് എ ഗ്രേഡായി പരിഗണിക്കുന്നത്. 600 ഗ്രാം മുതൽ ഒരു കിലോ വരെയുള്ളവ ബി ഗ്രേഡും അതിനു താഴെയുള്ളവ സി, ഡി ഗ്രേഡുകളുമായാണ് കണക്കാക്കുക.

വേനൽമഴ ചതിച്ചു, മാമ്പഴവും

മേയ് പകുതിയോടെ വേനൽ മഴ എത്തിയതിന് പിന്നാലെയാണ് വിലയിൽ ഇടിവ് പ്രകടമായത്. പിന്നീട് വില പതിയെ കുറഞ്ഞ് പകുതിയിൽ താഴെയെത്തുകയായിരുന്നു. രണ്ടാഴ്ച മുൻപത്തെ പൈനാപ്പി​ളി​ന്റെ കൂടി​യ വി​ല 70 രൂപയായിരുന്നു. നി​ലവി​ലെ പൈനാപ്പി​ളി​ന്റെ വി​ല