
കാസർകോട്: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ മാരുതി കാറിൽ നിന്ന് 337 ലിറ്റർ അനധികൃത മദ്യം പിടികൂടി. 216 ലിറ്റർ കർണാടക മദ്യവും, 121 ലിറ്ററോളം ഗോവൻ മദ്യവുമാണ് ആരിക്കാടി ടൗണിൽ നടന്ന വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. പ്രതികളായ വിനീത് ഷെട്ടി സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാലിന്റെ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മെയ്മോൾ ജോൺ, മഞ്ജുനാഥൻ.വി, നസറുദ്ദിൻ. എ. കെ, സോനു സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ക്രിസ്റ്റിൻ പി എ എന്നിവരാണ് ഉണ്ടായിരുന്നത്.
അതേസമയം,തോൽപ്പെട്ടിയിൽ 100 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയ കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ. തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് 100.222 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്ത മാരുതി ഡിസയർ കാറിന്റെ ഉടമ പെരിന്തൽമണ്ണ സ്വദേശി അബ്ദുള്ള പറമ്പിൽ ആണ് അന്വേഷണമധ്യേ അറസ്റ്റിലായത്.
വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സുധീർ.ടി. എന്നിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ എക്സൈസ് സൈബർ സെല്ലിലെ പ്രിവന്റീവ് ഓഫീസർ ഷിജു എം .സി, സിവിൽ എക്സൈസ് ഓഫീസർ സനൂപ്. എം.സി, വനിത സിവിൽ ഓഫീസർ ശ്രീജ മോൾ പി എൻ എന്നിവരുണ്ടായിരുന്നു.
കർണ്ണാടകയിലെ പുത്തൂർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നടത്തിയ ഇടപാടുകളുടെ സി.സി.ടി.വി ഫൂട്ടേജ് ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് ഇയാൾക്കെതിരെയുള്ള തെളിവുകൾ ലഭിച്ചത്. മുൻപ് പലതവണ പ്രതികൾ കൂട്ടുത്തരവാദിത്വത്തോടുകൂടി എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ കടത്തി കൊണ്ടു വന്നിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.