urvashi

മിഥുനം, സ്‌ഫടികം, തലയണ മന്ത്രം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഉർവശി. പലരും ലേഡി സൂപ്പർ സ്റ്റാർ എന്നുവരെ നടിയെ വിശേഷിപ്പിക്കാറുണ്ട്. നടൻ മനോജ് കെ ജയൻ ആയിരുന്നു ഉർവശിയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ കുഞ്ഞാറ്റ (തേജാ ലക്ഷ്മി) എന്നൊരു മകൾ ഇവർക്കുണ്ട്. ആദ്യത്തെ കുഞ്ഞിനെ വരവേറ്റതിനെപ്പറ്റി ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഉർവശി ഇപ്പോൾ.

'എനിക്ക് സിസേറിയൻ പേടിയാണ്. അതിനാൽ ഗർഭിണിയായപ്പോഴേ വീട്ടിലേ പ്രസവിക്കുകയുള്ളൂവെന്ന് ഞാൻ പറഞ്ഞിരുന്നു. വീട്ടിലാണ് പ്രസവിച്ചതെന്ന് എന്റെ അത്തയും പാട്ടിയുമെല്ലാം പറഞ്ഞിരുന്നു. പഴയ ആളുകൾ പറഞ്ഞതെല്ലാം എന്റെ മനസിനെ സ്വാധീനിച്ചു.

സമീപത്തെ ആശുപത്രിയിലെ നഴ്സ് വന്ന് രണ്ടേ രണ്ട് ടിടി മാത്രമേ എടുത്തിട്ടുള്ളൂ. ഫുൾടൈം വർക്ക് ചെയ്തു. പ്രസവത്തിന് ഒരാഴ്ച മുമ്പ് വരെ ഷൂട്ടിംഗിന് പോയി. ഡപ്പാൻ കൂത്ത് ഡാൻസ് എല്ലാമെടുക്കുമ്പോൾ പ്രഭു സാർ ആയ്യയ്യോ ഈ പൊണ്ണ് എന്താ ഇപ്പടി പണ്ണത്. എത്ര മാസമായി, നീ കറക്ടായി ചൊല്ലെന്ന് പറയും.

പക്ഷേ താങ്ക് ഗോഡ്, നല്ല ഹാർഡ് ആയി വർക്ക് ചെയ്താൽ ഡെലിവറി നല്ലരീതിയിൽ നടക്കുമെന്ന് പറയും. ദൈവത്തിൽ വിശ്വസിക്കുന്നയാളാണ്. എന്റെ ഡോക്ടർ എന്റെ ദൈവമാണ്. ജോലി ചെയ്യുന്നതിൽ തെറ്റില്ലെന്ന് എന്റെ വീട്ടിൽ നിന്നും പറഞ്ഞു. ഭയപ്പെടുത്തിയിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് പോകാൻ പറ്റുമായിരുന്നില്ല. എന്റെ വീട്ടിൽ ആരും അങ്ങനെ പറഞ്ഞില്ല. അതിനാൽ നോർമൽ ഡെലിവറി ആയിരുന്നു. ഒരു പെണ്ണായി ജനിച്ചതിന്റെ ഫുൾഫിൽമെന്റ് ഇവൾ പിറന്ന സമയത്താണ്. ആ നിമിഷം ഇന്നും എനിക്ക് മറക്കാനാകില്ല. ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു.

പ്രസവവേദനയിലല്ല. അവൾ പിറന്നതിന് ശേഷം. അതിനപ്പുറമാണ് ഇൻ സെക്യൂറായി ഫീൽ ചെയ്യാൻ തുടങ്ങിയത്. കുഞ്ഞിനെ തനിയെ തൊട്ടിലിൽ കിടത്താൻ പറ്റില്ല, എന്റെയടുത്ത് കിടത്തണം. നഴ്സ് വന്ന് കുഞ്ഞിനെ തുടച്ചാൽ, ഹാർഷായി തുടക്കരുത് പതിയെ തുടക്കണം. എനിക്ക് തന്നെ കുഞ്ഞിനെ കുളിപ്പിക്കണം. പാട്ടിയും അത്തയുമെല്ലാം കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ഞാൻ കണ്ടിരുന്നു. അതിനാൽ ഞാൻ കുളിപ്പിക്കും. എല്ലാ ഷൂട്ടിംഗിനും ഞാൻ കുഞ്ഞിനെ കൂട്ടി പോകും. ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല. ആദ്യമായിട്ടാണ് ഇതെല്ലാം പങ്കുവയ്ക്കുന്നത്,- ഉർവശി പറഞ്ഞു.

ബന്ധം വേർപെടുത്തിയതിന് ശേഷം മനോജ് കെ ജയനും ഉർവശിയും വേറെ വിവാഹം കഴിച്ചിരുന്നു. കുഞ്ഞാറ്റ ഇരുവ‌ർക്കുമൊപ്പം സമയം ചെലവിടാറുണ്ട്. ശിവപ്രസാദിനെയാണ് ഉർവശി പിന്നെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്.