ss

സംഗീത സംവിധായകൻ ഇളയരാജയുടെ 80-ാം ജന്മദിനമായിരുന്നു ഇന്നലെ. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഇക്കൊല്ലം സംഭവിച്ചതിനാൽ തനിക്ക് ഈ ജന്മദിനം സന്തോഷം തരുന്നില്ലെന്ന് ഇളയരാജ. ഗായികയും സംഗീത സംവിധായികയും മകളുമായ ഭവതരിണിയുടെ വിയോഗത്തിൽ നിന്ന് കരകയറാൻ സാധിച്ചില്ലെന്ന് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ഇളയരാജ പറഞ്ഞു. ജനുവരി 25നാണ് 47 --ാം വയസിൽ സംഗീത ലോകത്തോട് ഭവതരിണി വിട പറഞ്ഞത്.

അതേസമയം ഇളയരാജയുടെ സംഗീത ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്ന ബയോ പിക്ക് ഇളയരാജയുടെ പുതിയ പോസ്റ്റർ പുറത്ത്. ഇളയരാജയുടെ ജന്മദിനം പ്രമാണിച്ച് പുതിയ പോസ്റ്റർ പുറത്തിറക്കുകയായിരുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇളയരാജയായി വേഷമിടുന്നത് ധനുഷ് ആണ്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ഇളയരാജ ഒരുങ്ങുന്നത്. ദ കിംഗ് ഒഫ് മ്യൂസിക് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. റോക്കി, നാനി കായിധം, ക്യാപ്ടൻ മില്ലർ എന്നീ ചിത്രങ്ങളുടെ ശ്രദ്ധേയനായ സംവിധായകനാണ് അരുൺ മാതേശ്വരൻ.