f

മുംബയ്: എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മഹാരാഷ്ട്രയിലെ നേതാക്കൾ. മഹാരാഷ്ട്രയിലെ സർവേ ഫലങ്ങൾ കോർപ്പറേറ്റ് കളിയെന്ന് ഉദ്ദവ് പക്ഷ ശിവസേന, മഹാവികാസ് അഘാഡി 35 സീറ്റ് നേടുമെന്ന് അവകാശപ്പെട്ടു. എന്നാൽ മഹായുതി സഖ്യത്തിന് കോട്ടമുണ്ടാകില്ലെന്നും കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകൾ ഇത്തവണയും നേടുമെന്നും ശിവസേന ഷിൻഡേ വിഭാഗം പറഞ്ഞു.

പിളർപ്പിനു ശേഷം ഉദ്ദവ് ശിവസേനയും എൻ.സി.പി ശരദ് പവാറും കോൺഗ്രസിനൊപ്പം ഒന്നിച്ച മഹാവികാസ് അഘാഡി പകുതിയോളം സീറ്റിലേക്ക് എത്തുമെന്നാണ് പ്രവചനം. എന്നാൽ 35 സീറ്റുകളെന്ന വലിയ നേട്ടത്തിലേക്ക് സഖ്യമെത്തുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. എക്സിറ്റ് പോൾ പണം കൊടുത്തുണ്ടാക്കിയ ഫലമെന്നായിരുന്നു ഉദ്ദവ് സേനയുടെ പരിഹാസം, ദേശീയ തലത്തിൽ ഇന്ത്യാ സഖ്യം 295 കടക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എന്നാൽ കഴിഞ്ഞ തവണ നേടിയ 41 ഇത്തവണയും എത്തുമെന്നാണ് കൂറുമാറി ബി.ജെ.പിലെത്തിയ സഞ്ജയ് നിരുപത്തിന്റെ അവകാശ വാദം.