
മുംബയ്: ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ.
ഹരിയാനയിൽ നിന്നാണ് അറസ്റ്ര് ചെയ്‌തത്. ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ സംഘത്തിലെ അംഗമാണ് ഇയാളും.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സൽമാൻ ഖാനെ കൊലപ്പെടുത്താനുള്ള അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയി സംഘാംഗങ്ങളുടെ വൻ പദ്ധതി കഴിഞ്ഞ ദിവസമാണ് പൊലീസ് തകർത്തത്.