
റെയ്‌ക്യവിക്: ഐസ്‌ലൻഡിന്റെ പുതിയ പ്രസിഡന്റായി ഹല്ല തോമസ്‌ഡോട്ടിറിനെ (55) തിരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ 34.3 ശതമാനം വോട്ട് ബിസിനസുകാരിയായ ഹല്ല നേടി. മുൻ പ്രധാനമന്ത്രി കാട്രിൻ ജേക്കബ്സ്ഡോട്ടിർ 25.5 ശതമാനം നേടി രണ്ടാമതെത്തി. ഓഡൗർ കാപിറ്റൽ എന്ന നിക്ഷേപ സ്ഥാപനത്തിന്റെ സഹസ്ഥാപകയായ ഹല്ല ഐസ്‌ലൻഡിന്റെ പ്രസിഡന്റാകുന്ന രണ്ടാമത്തെ വനിതയാണ്. ആഗസ്റ്റ് 1ന് ചുമതലേയറ്റെടുക്കും.