
ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കുമെന്ന വിശ്വാസത്തില്‍ പല സങ്കല്‍പ്പങ്ങളും പിന്തുടരാറുണ്ട് വിശ്വാസികള്‍. എന്നാല്‍ അത്തരത്തിലുള്ള പല വിശ്വാസങ്ങളിലും അധികം പറഞ്ഞുകേള്‍ക്കാത്ത ഒന്നാണ് ഗ്രാമ്പൂ എന്ന സുഗന്ധ ദ്രവ്യത്തിന്റെ പേര്. എന്നാല്‍ ഗ്രാമ്പൂ ഉപയോഗിച്ച് ചെയ്യുന്ന അധികം ആര്‍ക്കും അറിയാത്ത നിരവധി വിദ്യകള്‍ ഐശ്വര്യത്തിന് കാരണമാകുന്നുവെന്നാണ് വിശ്വാസം.
ജീവിതത്തില്‍ നല്ല കാലവും സാമ്പത്തിക സ്ഥിരതയും കൈവരാനായി പണം മുടക്കി പോലും വിവിധ കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഈ വിശ്വാസങ്ങളെ തട്ടിപ്പിനായി ഉപയോഗിക്കുന്നവരും നിരവധിയാണ്. ഐശ്വര്യം ഉണ്ടാകാനായി ആദ്യം ചെയ്യേണ്ടത് വീട് വൃത്തിയോടെ സൂക്ഷിക്കുകയെന്നതാണ്.
നല്ല വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം സൂക്ഷിക്കുന്ന വീടുകളില്‍ മാത്രമേ ധനത്തിന്റെ ദേവതയായ ലക്ഷ്മി ദേവി വാഴുകയുള്ളൂവെന്നാണ് വിശ്വാസം. മഹാലക്ഷ്മിക്ക് പ്രിയങ്കരമായ ചില വസ്തുക്കളുണ്ട്. അത്തരത്തിലൊന്നാണ് ഗ്രാമ്പൂ എന്നാണ് പ്രമാണം. ഇതിലൂടെ ചെയ്യാവുന്ന നിരവധി കര്‍മ്മങ്ങളുണ്ടെന്നാണ് വിശ്വാസം.
ഗ്രാമ്പൂവിന് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ആവോളമുണ്ട്. ധനവരവിന് വേണ്ടി ഗ്രാമ്പൂ പലതരത്തില്‍ ഉപയോഗിക്കാം. ദേവിയുടെ പ്രീതി സമ്പാദിക്കാന്‍ ഇത് വളരെ നല്ലതാണ്. ഉദാഹരണത്തിന് നാം മന്ത്രം ചൊല്ലുമ്പോള്‍ വായില്‍ ഒരു ഗ്രാമ്പൂ കടിച്ച് പിടിച്ച ശേഷം നാമം ചൊല്ലിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം.
വീട്ടില്‍ പണവും സ്വര്‍ണവും സൂക്ഷിക്കുന്നതിനൊപ്പം തന്നെ ഗ്രാമ്പൂവും സൂക്ഷിച്ചാല്‍ അനാവശ്യമായി ചിലവാക്കുന്നതും നഷ്ടപ്പെടുന്നതും ഇല്ലാതാകുമെന്നും കൂടുതല്‍ കൈവരുമെന്നും പറയപ്പെടുന്നു.