
കുവൈറ്റ് സിറ്റി : മുൻ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ - ഖാലിദ് അൽ - സബാഹ് (71) കുവൈറ്റിന്റെ പുതിയ കിരീടാവകാശി. കുവൈറ്റിന്റെ അമീറായ ഷെയ്ഖ് മിഷാൽ അൽ - അഹ്‌മ്മദ് അൽ - ജാബർ അൽ - സബാഹിന്റേതാണ് ഉത്തരവ്. മുൻ വിദേശകാര്യ മന്ത്രി കൂടിയാണ് ഷെയ്ഖ് സബാഹ്.
മുൻ അമീറായിരുന്ന ഷെയ്ഖ് നവാഫ് ഇക്കഴിഞ്ഞ ഡിസംബറിൽ അന്തരിച്ചതോടെ അന്നത്തെ കിരീടാവകാശി ആയിരുന്ന മിഷാൽ ചുമതലയേറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് പുതിയ കിരീടാവകാശിയുടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.