d

ചെ​ന്നൈ​:​ ​ ചെ​ന്നൈ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ നടനും രാഷ്ട്രീയ നേതാവുമായ കരുണാസിന്റെ ബാഗിൽ നിന്ന് ​ 40​ ​വെ​ടി​യു​ണ്ട​ക​ൾ പിടികൂടി. മു​ൻ​ ​എം.​എ​ൽ.​എ​ ​കൂ​ടി​യാ​യ​ ​ക​രു​ണാ​സി​ന്റെ​ ​പ​ക്ക​ൽ​നി​ന്നാ​ണ് ​ ഇന്ന് രാവിലെ സുരക്ഷഉദ്യോഗസ്ഥർ വെ​ടി​യു​ണ്ട​ക​ൾ​ ​ക​ണ്ടെ​ടു​ത്ത​ത്.​ ​​ ​രാ​വി​ലെ​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്ന് ​തി​രു​ച്ചി​യി​ലേ​ക്ക് ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ൽ​ ​പോ​കാ​നാ​യി​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​സം​ഭ​വം.


വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ക​രു​ണാ​സി​ന്റെ​ ​സ്യൂ​ട്ട്കേസ് ​സ്കാ​ൻ​ ​പ​രി​ശോ​ധ​ന​ക്ക് ​വി​ധേ​യ​മാ​ക്കു​ന്ന​തി​നി​ടെ​ ​അ​ലാ​റം മുഴങ്ങുകയായിരുന്നു.​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് 40​ ​വെ​ടി​യു​ണ്ട​ക​ൾ​ ​ക​ണ്ടെ​ടു​ത്ത​ത്.​ എന്നാൽ തന്റെ സംരക്ഷണത്തിനായി ലൈസൻസുള്ള ​തോ​ക്കിന്റെ ​ ​രേ​ഖ​ക​ൾ​ ​ക​രു​ണാ​സ് ​സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും​ ​ സു​ര​ക്ഷ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ വി​മാ​ന​യാ​ത്ര​ ​ റ​ദ്ദാ​ക്കി.​ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തോക്ക് ഡിണ്ടിഗൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചെങ്കിലും വെടിയുണ്ടകൾ അബദ്ധത്തിൽ ബാഗിൽ വച്ചതാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. തി​ടു​ക്ക​ത്തി​ൽ​ ​വ​ന്ന​തി​നാ​ൽ​ ​സ്യൂ​ട്ട്ക്കേ​സി​ൽ​ ​തി​ര​ക​ൾ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​പെ​ട്ടി​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് ​വി​ശ​ദീ​ക​ര​ണം. കരുണാസിനെ പിന്നീട് ​വി​ശ​ദ​മാ​യ​ ​ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം​ ​വി​ട്ട​യ​ച്ചു.