d

മാ​ലെ​ ​:​ ഗാ​സ​യി​ൽ​ ​യു​ദ്ധം​ ​തു​ട​രു​ന്ന​തി​നി​ടെ​ ഇ​സ്ര​യേ​ൽ​ ​പൗ​ര​ന്മാ​ർ​ക്ക് ​രാ​ജ്യ​ത്ത് ​പ്ര​വേ​ശ​ന​ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​നുള്ള തീരുമാനവുമായി ​ ​മാ​ല​ദ്വീ​പ്. പാ​ല​സ്തീ​ന് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാണ് ​മാ​ല​ദ്വീ​പി​ന്റെ​ ​ക​ടു​ത്ത​ ​നി​ല​പാ​ട്.​ ​ ​ ഇ​സ്ര​യേ​ലി​ ​പാ​സ്‌​പോ​ർ​ട്ടു​ള്ള​വ​ർ​ ​രാ​ജ്യ​ത്ത് ​പ്ര​വേ​ശി​ക്കു​ന്ന​ത് ​വി​ല​ക്കാ​ൻ​ ​ഇ​മി​ഗ്രേ​ഷ​ൻ​ ​നി​യ​മ​ങ്ങ​ളി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്താ​ൻ​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​മു​യി​സു​വി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ ​ക്യാ​ബി​ന​റ്റ് ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​നി​രോ​ധ​ന​ ​ന​ട​പ​ടി​ക​ളു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ന് ​മ​ന്ത്രി​ത​ല​ ​സ​മി​തി​യെയും ​ ​നി​യോ​ഗി​ച്ചിട്ടുണ്ട്.


പാ​ല​സ്തീ​ന്റെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​തി​രി​ച്ച​റി​യാ​ൻ​ ​പ്ര​ത്യേ​ക​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​നി​യ​മി​ക്കും.​ ​പാ​ല​സ്തീ​നെ​ ​സ​ഹാ​യി​ക്കാ​ൻ​ ​യു.​എ​ന്നു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​രാ​ജ്യ​ത്ത് ​ധ​ന​സ​മാ​ഹ​ര​ണം​ ​ന​ട​ത്തും.​ ​പാ​ല​സ്തീ​ന് ​ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി​ ​വ​ൻ​ ​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​ദേ​ശീ​യ​ ​മാ​ർ​ച്ച് ​ന​ട​ത്താ​നും​ ​പ്ര​ശ്ന​ ​പ​രി​ഹാ​ര​ത്തി​ന് ​മ​റ്റ് ​ഇ​സ്ലാ​മി​ക​ ​രാ​ഷ്ട്ര​ങ്ങ​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്താ​നും​ ​തീ​രു​മാ​നി​ച്ചു.

ഇ​സ്ര​യേ​ൽ​ ​പൗ​ര​ന്മാ​രെ​ ​വി​ല​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​രാ​ജ്യ​ത്ത് ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​യി​രു​ന്നു.​ ​ഇ​തു​വ​രെ​ 36,400​ ​ലേ​റെ​ ​പേ​ർ​ ​ഗാ​സ​യി​ൽ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ഇ​ന്ന് ​ ​മാ​ത്രം​ 60​ ​പേ​ർ​ക്ക് ​ജീ​വ​ൻ​ ​ന​ഷ്ട​മാ​യി.​ ​ഇ​സ്ര​യേ​ൽ​ ​സൈ​ന്യം​ ​പി​ൻ​വാ​ങ്ങി​യ​ ​വ​ട​ക്ക​ൻ​ ​ഗാ​സ​യി​ലെ​ ​ജ​ബ​ലി​യ​യി​ൽ​ 50​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി. ​ഗാ​സ​യി​ൽ​ ​നി​ന്ന് ​സൈ​ന്യ​ത്തെ​ ​പി​ൻ​വ​ലി​ക്കാ​നും​ ​വെ​ടി​നി​റു​ത്ത​ൽ​ ​ന​ട​പ്പാ​ക്കാ​നും​ ​ഇ​സ്ര​യേ​ൽ​ ​ത​യാ​റാ​ണെ​ന്നും​ ​ഇ​തി​നാ​യി​ ​മൂ​ന്ന് ​ഘ​ട്ട​ങ്ങ​ളു​ള്ള​ ​പ​ദ്ധ​തി​ ​മു​ന്നോ​ട്ടു​വ​ച്ചെ​ന്നും​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ​ ​വെ​ള്ളി​യാ​ഴ്ച​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ർ​ദ്ദേ​ശം​ ​ഹ​മാ​സ് ​ത​ള്ളി​യി​ട്ടി​ല്ല.​ ​ഇ​സ്ര​യേ​ലും​ ​ഹ​മാ​സും​ ​ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്ന് ​യു.​എ​സ്,​ ​ഖ​ത്ത​ർ,​ ​ഈ​ജി​പ്‌​റ്റ് ​തു​ട​ങ്ങി​യ​ ​മ​ദ്ധ്യ​സ്ഥ​ ​രാ​ജ്യ​ങ്ങ​ൾ​ ​സം​യു​ക്ത​ ​പ്ര​സ്താ​വ​ന​യി​റ​ക്കി.