gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വ‌ർണത്തിന്റെ ഇന്നത്തെ വില 52,880 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,610 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ജൂൺ ഒന്ന്, രണ്ട് ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന്റെ വില 53,200 രൂപയായിരുന്നു. സംസ്ഥാനത്ത് ഇന്ന് വെളളി വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ വില 97.90 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 97,900 രൂപയുമാണ്.

കഴിഞ്ഞ മാസത്തെ എറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 20നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,120 രൂപയായിരുന്നു. അതുപോലെ മേയിലെ ഏറ്റവും ചെറിയ സ്വർണ നിരക്ക് രേഖപ്പെടുത്തിയത് മേയ് ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയായിരുന്നു.

ആഗോള സ്വർണവില

ഇന്ന് രാവിലെ വരെയുളള കണക്കനുസരിച്ച് അന്താരാഷ്ട്ര തലത്തിൽ സ്വ‌ർണവ്യാപാരം ചെറിയ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ട്രോയ് ഔൺസിന് 4.60 ഡോളർ (0.20%) താഴ്ന്ന് 2,321.51 ഡോളർ എന്നതാണ് നിലവാരം.

ജൂണിലെ സ്വർണനിരക്ക്

ജൂൺ 03₹52,880

ജൂൺ 02₹53,200

ജൂൺ 01₹53,200

മേയിലെ സ്വർണനിരക്ക്

മേയ് 30₹53,360

മേയ് 29₹53,680

മേയ് 28₹53,480

മേയ് 27₹53,320

മേയ് 26₹53,120

മേയ് 25₹53,120

മേയ് 24₹53,120

മേയ് 23₹53,840

മേയ് 22₹54,640

മേയ് 21₹54,640

മേയ് 20₹55,120

കേരളത്തിലെ സ്വർണവ്യാപാരം

ഇന്ത്യയിലെ സ്വർണാഭരണ വിപണിയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ കേരളത്തിലെ സ്വർണ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സി.ഇ.ഒ സച്ചിൻ ജയ്ൻ പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ, വർഗീസ് ആലുക്കാസ്, വർക്കിംഗ് പ്രസിഡന്റുമാരായ റോയ് പാലത്തറ, അയമു ഹാജി, ജില്ലാ പ്രസിഡന്റ് ബിന്ദു മാധവ് സംസ്ഥാന ഭാരവാഹികളായ അരുൺ നായിക്, സി.എച്ച്. ഇസ്മായിൽ, എൻ.വി. പ്രകാശ്, കണ്ണൻ ആറ്റിങ്ങൽ, പി.കെ.ഗണേഷ്, വിജയകൃഷ്ണ വിജയൻ, അബ്ദുൽ സലാം അറഫാ, എം.എസ്. സന്തോഷ്, നാസർ അറേബ്യൻ, ഹുസൈൻ അലൈൻ, സത്യസായ് എന്നിവർ സംസാരിച്ചു.