
ദിവസവും ഇൻസ്റ്റാഗ്രാമിൽ നിരവധി റീലുകളാണ് നാം കാണുന്നത്. അതിൽ തന്നെ കൗതുകം ഉണർത്തുന്ന വീഡിയോകൾ പെട്ടെന്ന് വെെറലാകാറുണ്ട്. ഇപ്പോഴിതാ ഒരു റഷ്യൻ യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മോസ്‌കോയിൽ നിന്നുള്ള ദിനാര എന്ന റഷ്യൻ ഇൻഫ്ലുവൻസറുടെതാണ് വീഡിയോ.
'ഇന്ത്യൻ ഭർത്താവിനെ തെരയുന്നു' എന്ന് എഴുതിയ പോസ്റ്റർ പിടിച്ച് ഷോപ്പിന്റെ മുന്നിൽ നിൽക്കുന്ന വീഡിയോയാണ് അത്. ചുവന്ന സാരിയാണ് ദിനാര ധരിച്ചിരിക്കുന്നത്. പിന്നാലെ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
പലരും തങ്ങളുടെ സുഹൃത്തുകളെ വീഡിയോയ്ക്ക് താഴെ മെൻഷൻ ചെയ്യുന്നുണ്ട്. ഒരു ഇന്ത്യൻ മാളിലാണ് യുവതി നിൽക്കുന്നതെന്നാണ് റിപ്പോർട്ട്. റീൽസിൽ ഒരു ഹിന്ദി ഗാനവും കേൾക്കാം. കയ്യിൽ ഒരു ക്യു ആർ കോഡും യുവതി പിടിച്ചിട്ടുണ്ട്. അവിവാഹിതരായ പുരുഷന്മാർ തന്നെ വേണമെന്നും പോസ്റ്ററിൽ യുവതി എഴുതിയിട്ടുണ്ട്.
ഏതായാലും വീഡിയോയ്ക്ക് വലിയ പ്രചാരം ലഭിക്കുന്നുണ്ട്. നിരവധി കമന്റും ലെെക്കും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 'ഞാൻ റെഡിയാണ്', എന്റെ കല്യാണം കഴിഞ്ഞു പക്ഷേ ഒരാളെ കൂടി വിവാഹം കഴിക്കുന്നതിൽ എനിക്ക് കുഴപ്പമില്ല,' ഭർത്താവായിരിക്കാൻ എനിക്ക് സമ്മതമാണ്', ' എന്റെ ഒരു സുഹൃത്ത് ഉണ്ട്, അവർ നിങ്ങളെ വിവാഹം കഴിക്കും' എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്. 7.6 മില്യൺ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
അടുത്തിടെയും യുവതി ഇന്ത്യൻ യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് മറ്റാെരു റീലും പങ്കുവച്ചിരുന്നു. ആറ് അടി ഉയരം, വിവാഹിതനായിരിക്കരുത്, യാത്രങ്ങളും സംഗീതവും ഇഷ്ടമായിരിക്കണം എന്നീ ഗുണങ്ങളുള്ള ഒരാളായിരിക്കണം ഭർത്താവായി വരേണ്ടതെന്നാണ് യുവതി ആ വീഡിയോയിൽ പറയുന്നുണ്ട്.