beauty

സ്ഥിരമായി ലിപ്‌സ്റ്റിക് ഉപയോഗിക്കുന്നവരാണ് ഇപ്പോൾ ഭൂരിഭാഗവും. ഇങ്ങനെ സ്ഥിരമായി ലിപ്‌സ്റ്റിക് പുരട്ടുന്നതിലൂടെ ചുണ്ടിന് വരൾച്ച ഉണ്ടാകാനും സ്വാഭാവിക നിറം നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്. അതിനാൽ, നല്ല ക്വാളിറ്റിയുള്ള ഒരു ബ്രാൻഡിന്റെ ലിപ്‌സ്റ്റിക് ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.

ചുണ്ടിലുണ്ടായ കറുപ്പ് മാറ്റിയെടുക്കാൻ വിപണിയിൽ കിട്ടുന്ന ലിപ് ബാമുകൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് വീട്ടിൽതന്നെ തയ്യാറാക്കുന്നതാണ്. വളരെ വേഗം ഫലം ലഭിക്കാൻ ഇത് സഹായിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ ലിപ്‌ബാമിന് എന്തൊക്കെ സാധനങ്ങളാണ് ആവശ്യമായിട്ടുള്ളതെന്ന് നോക്കാം. ചുണ്ടിന് നിറം നൽകുന്നതിനാൽ, ഇത് നിങ്ങൾക്ക് ലിപ്‌സ്റ്റിക്കിന് പകരമായും ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല, ഇത് ഫ്രിഡ്‌ജിൽ വയ്‌ക്കേണ്ട ആവശ്യമില്ല.

ആവശ്യമായ സാധനങ്ങൾ

ചുവന്ന ചെമ്പരത്തിപ്പൂവ് - 5 എണ്ണം

റോസ് വാട്ടർ - 1 ടീസ്‌പൂൺ

നാരങ്ങാനീര് - അരമുറി

ഷിയാ ബട്ടർ / കൊക്കോ ബട്ടർ / വാസ്‌ലിൻ - 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ മാത്രം എടുത്ത് നന്നായി ചതച്ചെടുക്കുക. ഇതിലേക്ക് റോസ് വാട്ടർ ചേർക്കണം. ഇതിനെ നന്നായി യോജിപ്പിച്ച ശേഷം നാരങ്ങാനീര് ചേർത്ത് കൊടുക്കുക. ശേഷം അരിച്ചെടുത്ത മിശ്രിതത്തിലേക്ക് ഷിയാ ബട്ടർ / കൊക്കോ ബട്ടർ / വാസ്‌ലിൻ ഇവയിൽ ഏതെങ്കിലുമൊന്ന് ചേർത്ത് ഡബിൾ ബോയിൽ ചെയ്‌തെടുക്കുക. ഇത് തണുക്കുമ്പോൾ ഒരു ചെറിയ ബോട്ടിലിൽ അടച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കാവുന്നതാണ്.

ഉപയയോഗിക്കേണ്ട വിധം

ഈ ലിപ്‌ബാം ദിവസത്തിൽ അഞ്ചോ ആറോ തവണ ഉപയോഗിക്കുമ്പോഴാണ് വളരെ പെട്ടെന്ന് ഫലം കിട്ടുന്നത്. ഇത് ഫ്രിഡ്‌ജിൽ വച്ചോ അല്ലാതെയോ ഉപയോഗിക്കാം.