
അശ്വതി: കലാകായികരംഗങ്ങളിൽ ശോഭിക്കും. ഇന്റർവ്യൂ അനുകൂലമാകും. അനാവശ്യ ചെലവുകൾ കൂടും. വായ്പകൾ ലഭ്യമാകും. വിവാഹാലോചനകൾ വന്നുചേരും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. ഭാഗ്യദിനം ചൊവ്വ.
ഭരണി: പുതിയ വാഹനം വാങ്ങാൻ അനുകൂലസമയം. മുടങ്ങിയ പഠനം പൂർത്തിയാക്കും. വായ്പാ തിരിച്ചടവ് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബകോടതി കാര്യങ്ങൾ നീണ്ടുപോകും. തർക്കങ്ങൾ ഒത്തുതീർപ്പാകും.ഭാഗ്യദിനം ഞായർ
കാർത്തിക: സന്താനഭാഗ്യമുണ്ടാകും. സംഘടനാകാര്യങ്ങളിൽ ചുമതല വഹിക്കും. സ്നേഹബന്ധങ്ങൾ അകന്നു പോകാൻ സാദ്ധ്യതയുണ്ട്. മുടങ്ങിയ പിതൃകർമ്മങ്ങൾ ചെയ്യും. പരീക്ഷാ സമ്മർദ്ദം അനുഭവപ്പെടും. ഭാഗ്യദിനം വെള്ളി.
രോഹിണി: തീർത്ഥാടന യാത്രകൾക്ക് അനുകൂല സമയം. വഴിത്തർക്കങ്ങൾ പരിഹരിക്കും. നിയമപ്രശ്നങ്ങളുടെ കുരുക്കഴിയും. സാമ്പത്തിക സഹായം ലഭിക്കും. പ്രേമവിവാഹം നീണ്ടുപോകാൻ സാദ്ധ്യത. ഭാഗ്യദിനം വ്യാഴം.
മകയിരം: രാഷ്ട്രീയ രംഗത്ത് ശോഭിക്കും. പാർട്ട്ണർഷിപ്പ് ബിസിനസിൽ നേട്ടമുണ്ടാകും. വിദേശയാത്രയ്ക്ക് സമയം അനുകൂലമാകും. പുതിയ കച്ചവടത്തെകുറിച്ച് ആലോചിക്കും. മരുമക്കളുടെ സഹായം ലഭിക്കും. ഭാഗ്യദിനം തിങ്കൾ.
തിരുവാതിര: സാമൂഹിക അംഗീകാരം നേടിയെടുക്കും. വീട് മാറുന്ന കാര്യത്തിൽ തീരുമാനമാകും. ത്വക്ക് രോഗ ചികിത്സ വേണ്ടിവരും. പരീക്ഷകളിൽ വിജയിക്കും. വായ്പാകാര്യങ്ങൾ അനുകൂലമാകും. ഭാഗ്യദിനം തിങ്കൾ.
പുണർതം: ആത്മീയ തീർത്ഥാടന യാത്ര വഴി ഗുണമുണ്ടാകും. വിദേശ പഠനത്തിന് അവസരം. വിവാഹാലോചന ഉറപ്പിക്കും. കോടതി വ്യവഹാരം നീണ്ടുപോകും. നേത്രരോഗത്തിന് ചികിത്സ വേണ്ടിവരും. ഭാഗ്യദിനം വ്യാഴം.
പൂയം: വീട് വില്പനക്കാര്യം അനുകൂലമാകും. ഗുരുജനങ്ങളുടെ അനുഗ്രഹമുണ്ടാകും. സാമ്പത്തിക പ്രയാസം നേരിടും. വിദേശത്ത് ജോലിയിൽ അനുകൂല മാറ്റമുണ്ടാകും. പുനർവിവാഹം നടക്കും. ഭാഗ്യദിനം വ്യാഴം.
ആയില്യം: മത്സര പരീക്ഷകളിൽ വിജയിക്കും. അയൽക്കാരുമായി തർക്കമുണ്ടാകാൻ സാദ്ധ്യത. കുടുംബവിഹിതം ലഭിക്കും. കലാമത്സരങ്ങളിൽ വിജയിക്കും. സുഹൃത്തുക്കൾ വഴി അവസരങ്ങൾ ലഭിക്കും. പരീക്ഷാപ്പേടി ഉണ്ടാകും. ഭാഗ്യദിനം ബുധൻ.
മകം: വിദേശയാത്ര അനുകൂലമാകും. കച്ചവട സ്ഥാപനങ്ങൾ വഴി നേട്ടം. പഴയ വാഹനം മാറ്റിവാങ്ങും. ചിട്ടികൾ അനുകൂലമാകും. കടങ്ങൾ വീട്ടാൻ ശ്രമിക്കും. വായനാശീലം വർദ്ധിക്കും. ഭാഗ്യദിനം ഞായർ.
പൂരം: ജോലിയിൽ പ്രൊമോഷൻ അനുകൂലമാകും. സാമ്പത്തിക ക്ലേശങ്ങൾ പരിഹരിക്കും. വാസ്തുദോഷങ്ങൾ തീർക്കും. തർക്കങ്ങൾ പരിഹരിക്കും. എൻട്രൻസ് ഫലം അനുകൂലമാകും. അതിർത്തി തർക്കങ്ങൾ പരിഹരിക്കും. ഭാഗ്യദിനം ചൊവ്വ.
ഉത്രം: വിദേശ പഠനത്തിന് സാദ്ധ്യത. റിയൽ എസ്റ്റേറ്റ് മേഖലയിൽ നേട്ടമുണ്ടാകും. വിവാഹ തടസങ്ങൾ മാറും. സന്താനഭാഗ്യമുണ്ടാകും. കലാ, കായിക രംഗങ്ങളിൽ മികച്ച നേട്ടം െകെവരിക്കും. വായ്പകൾ തിരിച്ചടയ്ക്കും. ഭാഗ്യദിനം ശനി.
അത്തം: ഭൂമിക്കച്ചവടത്തിൽ നേട്ടമുണ്ടാകും. കാലി വളർത്തലിൽ നിന്ന് ലാഭം. മത്സര പരീക്ഷകളിൽ വിജയിക്കും. മൃഗങ്ങളിൽ നിന്ന് ഉപദ്രവമുണ്ടാകും. സംഘടനയിൽ സ്ഥാനകയറ്റം. പ്രണയം സഫലമാകും. ഭാഗ്യദിനം തിങ്കൾ.
ചിത്തിര: ഗുരുക്കന്മാരുടെ അനുഗ്രഹമുണ്ടാകും. ചെലവുകൾ വർദ്ധിക്കും. വിവാഹം കഴിഞ്ഞവർക്ക് വീടുമാറ്റം അനുകൂലമാകും. ലഹരി ഉപയോഗം സ്വയം നിയന്ത്രിക്കും. മോശം സൗഹൃദങ്ങളിൽ നിന്ന് അകലം പാലിക്കും. ഭാഗ്യദിനം ശനി.
ചോതി: ഗൃഹത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കും. ജോലിയിൽ സ്ഥലംമാറ്റം, പ്രൊമോഷൻ എന്നിവ അനുകൂലമാകും. തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. അപവാദ പ്രചാരണത്തിന് ഇരയാകും. വഴിത്തർക്കങ്ങൾക്ക് പരിഹാരം. ഭാഗ്യദിനം ചൊവ്വ.
വിശാഖം: ഉന്നത വിദ്യാഭ്യാസത്തിന് സാദ്ധ്യത. നാഗദോഷ പരിഹാരങ്ങൾ നടത്തും. കലാകായിക രംഗത്ത് ശോഭിക്കും. പട്ടയ കാര്യങ്ങൾ അനുകൂലമാകും. പുതിയ സംരംഭങ്ങൾ തുടങ്ങും. ഷെയർ മാർക്കറ്റിൽ നേട്ടം. ഭാഗ്യദിനം വെള്ളി.
അനിഴം: ഗൃഹനിർമ്മാണത്തിലെ തടസങ്ങൾ നീങ്ങും. സൗഹൃദവലയം വികസിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. ലോൺ ലഭ്യമാകും. സ്വകാര്യപ്രശ്നങ്ങൾ പരിഹരിക്കും. നിർബന്ധങ്ങൾക്കു വഴങ്ങി ജാമ്യം നിൽക്കേണ്ടിവരും. ഭാഗ്യദിനം തിങ്കൾ.
തൃക്കേട്ട: പൂർവിക സ്വത്തു വിഹിതം കൈവരും. തൊഴിൽ രംഗത്ത് നേട്ടം. കൂട്ടുകച്ചവടത്തിൽ നഷ്ടസാദ്ധ്യത. സാഹിത്യ രചനയിൽ വൈഭവം തെളിയിക്കും. അപകട സാദ്ധ്യത മറികടക്കും. ആത്മീയ താല്പര്യം വർദ്ധിക്കും. ഭാഗ്യദിനം വെള്ളി.
മൂലം: വിവാഹ തടസങ്ങൾ നീങ്ങും. പ്രൊമോഷൻ നീണ്ടു പോയേക്കാം. സംഘടനാ ചുമതലകൾ കൂടും. തൊഴിൽ രംഗത്തെ തർക്കങ്ങൾ പരിഹരിക്കും. മുടങ്ങിയ പിതൃകർമ്മങ്ങൾ ചെയ്യേണ്ടിവരും. ത്വക്ക് രോഗത്തിന് സാദ്ധ്യത. ഭാഗ്യദിനം ബുധൻ.
പൂരാടം: നിയമ വിദ്യാർത്ഥികൾ മികച്ച വിജയം നേടും. വിദേശ പഠനത്തിന് അനുകൂല സമയം. അയൽക്കാരുടെ സഹായം ലഭിക്കും. മാനസിക പിരിമുറുക്കമുണ്ടാകും. ജോലിയിൽ ഉയർച്ച. പുതിയ വാഹനം വാങ്ങും. ഭാഗ്യദിനം ഞായർ.
ഉത്രാടം: ഭൂമി വിൽപ്പനയിലെ തടസങ്ങൾ മാറും. പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടും. ചികിത്സാ ചെലവ് വർദ്ധിക്കും. വിവാഹ കാര്യങ്ങൾക്ക് അനുകൂല സമയം. ഭാഗ്യദിനം ഞായർ.
തിരുവോണം: മാതാപിതാക്കൾക്ക് നൽകിയ വാഗ്ദാനം പാലിക്കും. കുടുംബ കലഹം തീർക്കാൻ ശ്രമിക്കും. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണം. ബിസിനസിൽ മുരടിപ്പ് അനുഭവപ്പെടും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാദ്ധ്യത. ഭാഗ്യദിനം വ്യാഴം.
അവിട്ടം: വിദേശയാത്രാ തടസങ്ങൾ നീങ്ങും. വാഹനം മാറ്റി വാങ്ങാൻ സാധിക്കും. പരീക്ഷാ വേളയിൽ ടെൻഷൻ വർദ്ധിക്കും. വീട് മാറാൻ നല്ല സമയം. ജോലിയിൽ സ്ഥലം മാറ്റം അനുകൂലമാകും. തീർത്ഥാടന യാത്രയ്ക്ക് നല്ല സമയം. ഭാഗ്യദിനം തിങ്കൾ.
ചതയം: ഉന്നത പഠനത്തിന് അർഹത നേടും. വിദേശ ജോലിക്കാര്യത്തിൽ അനുകൂലമാറ്റം. ത്വക്ക് രോഗ ചികിത്സ വേണ്ടിവരും. തൊഴിൽ തർക്കത്തിന് പരിഹാരം തേടും. ആദായ നികുതി കുടിശ്ശിക തീർക്കും. ഭാഗ്യദിനം ശനി.
പൂരുരുട്ടാതി: പുതിയ ജോലിയിൽ പ്രവേശിക്കും. ഓഹരി വിപണിയുമായി ബന്ധപ്പെട്ടവർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. മകന്റെ ജോലിക്കാര്യത്തിനുള്ള ശ്രമം വിജയിക്കും. സന്ധി രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരും. ഭാഗ്യദിനം ചൊവ്വ.
ഉത്രട്ടാതി: അദ്ധ്യാപകർക്ക് പ്രൊമോഷനു സാദ്ധ്യത. ഉഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും വസ്തുനിഷ്ഠമായി പഠിക്കാതെ പ്രതികരിക്കരുത്. വിദേശയാത്രയ്ക്ക് സമയം അനുകൂലമല്ല. ഭാഗ്യദിനം വെള്ളി.
രേവതി: വിദ്യാർത്ഥികൾ ഉന്നതവിജയം നേടും. എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭിക്കും. സാമ്പത്തിക ബാദ്ധ്യത വരാതെ മുന്നോട്ടു പോകാനാകും. വ്യാപര മേഖലയിൽ മാന്ദ്യം അനുഭവപ്പെടും. ഭാഗ്യദിനം ബുധൻ.