ss

അഭിനയ ജീവിതത്തിലെ സൂപ്പർ യാത്രയിൽ മലയാളത്തിന്റെ സ്വന്തം അഭിരാമി. രജനികാന്ത്. കമൽഹാസൻ,​ വിജയ് സേതുപതി എന്നിവരുടെ ചിത്രങ്ങളിൽ ശക്തമായ സാന്നിദ്ധ്യം ആകുകയാണ് അഭി രാമി. രജനികാന്തിനൊപ്പം വേട്ടയനിലാണ് അഭിരാമി അഭിനയിക്കുന്നത്. ഇതാദ്യമായാണ് രജനികാന്ത് ചിത്രത്തിൽ അഭിരാമി ഭാഗമാകുന്നത്. മണിരത്നം- കമൽഹാസൻ ചിത്രം തഗ് ലൈഫിൽ പ്രധാന കഥാപാത്രത്തെ അഭിരാമി അവതരിപ്പിക്കുന്നുണ്ട്. കമൽഹാസനൊപ്പം വിരുമാണ്ടി എന്ന ചിത്രത്തിലാണ് അഭിരാമി ആദ്യമായി ഒരുമിക്കുന്നത്. കമൽഹാസൻ നായകനായും സംവിധായകനുമായി എത്തിയ വിശ്വരൂപനിൽ നായിക പൂജ കുമാറിന് ശബ്ദം നൽകിയത് അഭിരാമിയായിരുന്നു. കമൽഹാസൻ ചിത്രം ഉത്തമവില്ലനിലും പൂയ്ക്ക് ശബ്ദം നൽകി. വിജയ് സേതുപതിയുടെ അൻപതാമത് ചിത്രമായ മഹാരാജയിലും അഭിരാമി അഭിനയിച്ചു. പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം മഹാരാജ ജൂൺ 14ന് തിയേറ്ററിൽ എത്തും, മലയാളത്തിൽ സുരേഷ് ഗോപി,​ ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ നവാഗതനായ അരുൺ വ‌ർമ്മ സംവിധാനം ചെയ്ത ഗരുഡൻ എന്ന ചിത്രത്തിലാണ് അഭിരാമി അവസാനമായി വേഷമിട്ടത്. സുരേഷ് ഗോപിയുടെ ഭാര്യ വേഷമാണ് അവതരിപ്പിച്ചത്.