hair-growth

പലരുടെയും സ്വപ്നമാണ് നല്ല നീളത്തിലും ഉള്ളോടെയുമുള്ള വളരുന്ന തലമുടി. എന്നാൽ മുടി കൊഴിച്ചിൽ, താരൻ എന്നിവ കാരണം കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. കൊഴിഞ്ഞ മുടി പിന്നെ വളരാതിരിക്കുന്നതും ഒരു വലിയ പ്രശ്നം തന്നെയാണ്. എന്നാൽ ഇതിന് വീട്ടിലിരുന്ന് അഞ്ച് പെെസ പോലും ചെലവാക്കാതെ പരിഹാരം കണ്ടെത്താൻ കഴിയും. ആര്യവേപ്പില മാത്രം മതി ഇതിനായി. മുടിയിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പില.

തയ്യാറാക്കുന്ന വിധം

ആര്യവേപ്പില വെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് വളരെ നല്ലതാണ്. ഇത് മുടിക്കൊഴിച്ചിൽ, താരൻ തുടങ്ങിയ എല്ലാ പ്രശ്നങ്ങളെയും അകറ്റുന്നു. ആര്യവേപ്പില വെള്ളം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ആദ്യം കുറച്ച് ആര്യവേപ്പില എടുത്ത് വെള്ളത്തിൽ ഇട്ട് നല്ല പോലെ തിളപ്പിക്കുക.

ശേഷം ആ വെള്ളം ഒരു രാത്രി മുഴുവനും അതുപോലെ തന്നെ വയ്ക്കണം ( അതിൽ നിന്ന് ഇല എടുത്ത് കളയരുത്)​. അടുത്ത ദിവസം രാവിലെ ഈ വെള്ളം കൊണ്ട് മുടി കഴുകാവുന്നതാണ്. മുടി കഴുകുമ്പോൾ പച്ച വെള്ളമോ ഷാപൂവോ ഉപയോഗിക്കരുത്. ആഴ്ചയിൽ മൂന്ന് ദിവസം ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് വളരെ നല്ലതാണ്. മുടിക്ക് തിളക്കവും ആരോഗ്യവും ഇത് നൽകുന്നു. താരൻ അകറ്റാനും ഇത് വളരെ നല്ലതാണ്.