
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ജയിലിലായ ബി.ആർ.എസ് നേതാവ് കെ.കവിത എട്ട് മൊബൈൽ ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചെന്ന് ഇ.ഡി ഇന്നലെ കോടതിയിൽ അധിക കുറ്റപത്രം സമർപ്പിച്ചു. ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ 10 ലക്ഷം രൂപ ചെലവിൽ താമസിച്ചാണ് സൗത്ത് ഗ്രൂപ്പുമായി ആം ആദ്മിക്കുവേണ്ടി 100 കോടിയിടെ ഡീൽ നടത്തിയതെന്നും ആരോപിക്കുന്നു.