f

ന്യൂഡൽഹി: യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം എക്സിറ്റ് പോളിന് വിപരീതമായിരിക്കുമെന്നും കാത്തിരുന്ന് കാണാമെന്നും കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി. അന്തരിച്ച ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ നൂറാം ജന്മവാർഷികത്തിൽ ഡൽഹി ഡി.എം.കെ ഓഫീസിലെത്തി ആദരമർപ്പിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സോണിയ. കരുണാനിധിയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിൽ നിന്നു പലതും പഠിക്കാൻ സാധിച്ചുവെന്നും സോണിയ പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് തുടങ്ങിയവരും ഡി.എം.കെ ഓഫീസിലെത്തി ആദരം അ‌ർപ്പിച്ചിരുന്നു.