തിരുവനന്തപുരം: പ്രമുഖ കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പഴവിള രമേശന്റെ അഞ്ചാം ചരമവാർഷികദിനാചരണം ജൂൺ 13ന് വൈകിട്ട് മൂന്നിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ എൻ.വി. ഹാളിൽ നടക്കും. പഴവിള രമേശൻ ഫൗണ്ടേഷനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും
സംയുക്തമായി നടത്തുന്ന അനുസ്മരണ സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രഭാവർമ്മ അദ്ധ്യക്ഷതവഹിക്കും. ഡോ. എം.ആർ. തമ്പാൻ, ഡോ. സത്യൻ .എം, ഡോ.വിളക്കുടി രാജേന്ദ്രൻ,റാണി മോഹൻദാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ.ഇന്ദ്രബാബു സ്വാഗതവും ഡോ.വി. സന്തോഷ് നന്ദിയും പറയും.

സമഗ്ര സംഭാവനകളെ മുൻനിറുത്തി അടൂർ ഗോപാലകൃഷ്ണനെയും സരസ്വതി സമ്മാനം നേടിയ പ്രഭാവർമ്മയെയും രാധ രമേശൻ പൊന്നാടയും ശില്പവും നൽകി ആദരിക്കും. 4.30 ന് നടക്കുന്ന കാവ്യാർച്ചനയിൽ ശ്രീകുമാർ മുഖത്തല,സുദർശൻ കർത്തികപ്പറമ്പിൽ, ശാന്തൻ തുടങ്ങിയവർ പങ്കെടുക്കും.