water-authority

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പിടിപി നഗറിലുള്ള ഭൂതല ജലസംഭരണിയുടെ ശുചീകരണം, കുണ്ടമൺ കടവ് പമ്പ് ഹൗസിലെ ഇലക്ട്രിക്കൽ പാനൽ ബോർഡ് മാറ്റിവയ്ക്കൽ എന്നിവ മൂലം വാട്ടർ അതോറിറ്റിയുടെ തിരുമല കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പിടിപി നഗർ മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണാറക്കോണം, മേലേത്തു മേലെ, സി പി ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈറോഡ്, പ്രേംനഗർ, ശാസ്താ നഗർ, കുഞ്ചാലുംമൂട്, മുടവൻമുകൾ, കരമന, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ 05. 6. 2024 മുതൽ 7.06. 2024 വരെ ജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.

അമൃത് സൗജന്യ കുടിവെള്ളം: 12നു മുൻപ് അപേക്ഷിക്കണം

തിരുവനന്തപുരം: കേരള വാട്ട‍ർ അതോറ്റിയുടെ സെൻട്രൽ സബ് ഡിവിഷനു കീ‌ഴിൽ, പാളയം പാറ്റൂർ സെക്ഷൻ ഓഫീസുകളുടെ പരിധിയിലുള്ള എല്ലാ വീടുകളിലും സൗജന്യ കുടിവെള്ള കണക്ഷൻ നൽകാനായി നടപ്പിലാക്കി വരുന്ന അമൃത് 2 പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിനാൽ പാളയം സെക്ഷൻ കീഴിലുള്ള ശാസ്തമംഗലം, തൈക്കാട്, കുന്നുകുഴി, അണമുഖം, പാളയം, പട്ടം, നന്ദൻകോട്, മെഡിക്കൽ കോളേജ്, ജഗതി, കണ്ണമ്മൂല, വലിയശാല, വഴുതയ്ക്കാട്, തമ്പാനൂർ, പാളയം, കവടിയാർ എന്നീ വാർഡുകളിലും പാറ്റൂർ സെക്ഷന് കീഴിലുള്ള പാളയം, വഞ്ചിയൂർ, കുന്നുകുഴി, കണ്ണമ്മൂല, തമ്പാനൂർ, പേട്ട, പാൽക്കുളങ്ങര, വെട്ടുകാട്, പൗണ്ട്കടവ്, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലുമുള്ള താമസക്കാർ 12. 6. 2024 മുൻപ് തന്നെ സൗജന്യ കുടിവെള്ള കണക്ഷനുകൾക്കായുള്ള അപേക്ഷകൾ ബന്ധപ്പെട്ട പാളയം, പാറ്റൂർ സെക്ഷൻ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. ഈ തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.