
ബംഗളൂരു: നിശാ പാർട്ടിയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ തെലുങ്ക് നടി ഹേമ അറസ്റ്റിൽ. നടി മയക്കുമരുന്ന് ഉപയോഗിച്ചിതയായി നേരത്തെ തെളിഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. നിശാ പാർട്ടിയുമായി ബന്ധമുല്ലെന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം. മെയ് 19ന് രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ഫാംഹൗസിലാണ് പാർട്ടി നടന്നത്. ക്രൈംബ്രാഞ്ച് സംഘം ഇവിടെ നിന്ന് 17 എം.ഡി.എം.എ ഗുളികകളും കൊക്കെയ്‌നും പിടിച്ചെടുത്തു. 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.