
ന്യൂഡൽഹി: ഡൽഹി - ആഗ്ര താജ് എക്സ്‌പ്രസ് ട്രെയിനിൽ തീപിടിത്തം. മൂന്ന് കോച്ചുകൾക്കാണ് തീപിടിച്ചത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. ഇന്നലെ വൈകിട്ട് 4.41ന് ചെയർ കാറുള്ള ജനറൽ കോച്ചുകളിലാണ് തീപിടിത്തമുണ്ടായതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. തീപിടിത്ത കാരണം വ്യക്തമല്ല.
ഓഖ്‌ല, തുഗ്ലക്കാബാദ് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലാണ് സംഭവം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ ചെയിൻ വലിച്ച് ട്രെയിൻ നിറുത്തി യാത്രക്കാർ പുറത്തിറങ്ങി. എട്ടു ഫയർ യൂണിറ്റികൾ എത്തിയാണ് തീ അണച്ചത്. യാത്രക്കാരെ മറ്റൊരു ട്രെയിനിൽ കയറ്റിവിട്ടു. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.