തിരുവനന്തപുരം: നെഹ്റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച നെഹ്റു ചരമവാർഷിക വാരാചരണ പരിപാടികളുടെ സമാപന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ ചെയർമാൻ എസ്.പ്രദീപ്കുമാർ അദ്ധ്യക്ഷനായി.യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ,എം.വിജയകുമാർ, ഡോ.ജയദേവൻ നായർ,ഡോ.മണി എസ് അഴീക്കോട്,സുബൈർ വള്ളക്കടവ് എന്നിവർ സംസാരിച്ചു. എസ്.ജ്യോതിസ് ചന്ദ്രൻ (ജ്യോതിസ് സെൻട്രൽ സ്‌കൂൾ),അനിൽ ജോസ് (ദേവസി ജുവലറി),ഡോ. എം.സി.സിറിയക് (ക്രിസ്തുരാജ് ഹോസ്പിറ്റൽ),ബാബു ജോസഫ് (സൽക്കാർ സെൻട്രൽ കിച്ചൺ),എച്ച്.രഞ്ജിത്ത് കുമാർ (ഐ.ഡി മിൽക്ക്),ഡോ.ഗിരിജ (ഗിരിജാസ് ലബോറട്ടറി),പി.യു.തോമസ് (നവജീവൻ ട്രസ്റ്റ്) എന്നിവർക്ക് മന്ത്രി നെഹ്റു എക്സലൻസ് അവാർഡുകൾ നൽകി.