
ഒരു സ്ത്രീ പുരുഷനെ ആദ്യമായി കണ്ടുമുട്ടുമ്പോൾ അവനിൽ എന്തൊക്കെയാണ് ശ്രദ്ധിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?. ശാരീരിക സവിശേഷതകളോ മുഖ സൗന്ദര്യമോ സംഭാഷണ ചാതുരിയോ ആകാം പുരുഷനിൽ സ്ത്രീകളെ അനുരക്തയാക്കുന്ന ഘടകം. പുരുഷനിൽ സ്ത്രീ ആദ്യം ശ്രദ്ധിക്കുന്ന ചില ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പുരുഷനിൽ സ്ത്രീ ആദ്യം ശ്രദ്ധിക്കുന്നത് എപ്പോഴും മുഖവും കണ്ണുകളുമാണ്. സൗഹാർദ്ദപരമായ കണ്ണുകളും പുഞ്ചിരിയും തന്നെയാണ് സ്ത്രീകളെ വീഴ്ത്തുന്നതിലെ പ്രധാന ഘടകം. നന്നായി വെട്ടി ഒതുക്കിയ മുടിയും മീശയും താടിയും പുരുഷനിൽ സ്ത്രീയെ ആകർഷിക്കുന്നപ്രധാന ഘടകങ്ങളാണ്. സ്ത്രീയെ ആകർഷിക്കുന്ന മറ്റൊന്നാണ് പുരുഷന്റെ ഉയരം. ഏതൊരു സ്ത്രീയും ആദ്യനോട്ടത്തിൽ തന്നെ പുരുഷന്റെ ഉയരം ശ്രദ്ധിക്കും. ഉയരത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് ചില മുൻഗണനകളുണ്ട്. ഉയരത്തിനൊപ്പം തന്നെ പുരുഷന്റെ ശാരീരിക ക്ഷമതയും സ്ത്രീകളെ ആകർഷിക്കുന്നു.
വസ്ത്രധാരണ ശൈലിയും പ്രധാനമാണ്. എപ്പോഴും പുരുഷനിൽ സ്ത്രീ ശ്രദ്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണിത്. എന്ത് ധരിക്കണമെന്നും എങ്ങനെ ധരിക്കണമെന്നും അറിയാവുന്ന ഒരു പുരുഷനെ ഒരു സ്ത്രീ എപ്പോഴും ഇഷ്ടപ്പെടും. നിങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള നിറങ്ങളിലും ശൈലിയിലും ഉള്ള വസ്ത്രം തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക, ഇത് നിങ്ങളുടെ ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു.
നിങ്ങൾ ആത്മവിശ്വാസമുള്ള ആളാണോ? ഒരു സ്ത്രീ പുരുഷൻ്റെ ആത്മവിശ്വാസം മറ്റെന്തിനേക്കാളും ശ്രദ്ധിക്കാൻ സാദ്ധ്യതയുണ്ട്, നിങ്ങളുടെ ആത്മവിശ്വാസം നിങ്ങളുടെ നടത്തത്തിലും സംസാരത്തിലും പ്രകടമാകും. . ഇതെല്ലാം ആദ്യ കാഴ്ചയിൽ തന്നെ ഒരു പുരുഷനിൽ ഒരു സ്ത്രീ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. നിങ്ങളുടെ ആത്മവിശ്വാസം വളർത്തിയെടുക്കാൻ ശ്രമിക്കുക സംസാരിക്കുന്ന രീതിയും വളരെ പ്രധാനപ്പെട്ടതാണ്. പരസ്പര ബഹുമാനം നല്‍കുകയും അതോടൊപ്പം തന്നെ പുരുഷന്‍മാരുടെ നര്‍മ്മബോധവും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു.
ഇതിനൊക്കെ പുറമേ മറ്റൊരു പ്രധാന ഘടകമാണ് ശുചിത്വനിലവാരം.
നിങ്ങളുടെ നഖങ്ങ(ൾ വൃത്തിയായി സൂക്ഷിക്കാനും വിയർപ്പ് ഗന്ധം ഇല്ലായെന്നും ഉറപ്പാക്കുക. അതുകൂടാതെ നിങ്ങളുടെ പാദങ്ങളുടെ ശുചിത്വവും ശ്രദ്ധിക്കപ്പെടും. മോശം ശാരീരിക സവിശേഷതകൾ അത് നിങ്ങളെത്തന്നെ ദോഷകരമായി ബാധിക്കും.