
മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി മൂന്നാമതും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൃഷ്ടിച്ച ആവേശത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ ചരിത്രമുന്നേറ്റം നടത്തി.
വിദേശ ധനകാര്യ സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപകരും വന്‍തോതില്‍ പണമൊഴുക്കിയതോടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 2,507.47 പോയിന്റ് ഉയര്‍ന്ന് 76,468.78 എന്ന റെക്കാഡ് ഉയരത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. ദേശീയ സൂചികയായ നിഫ്റ്റി 733.20 പോയിന്റ് ഉയര്‍ന്ന് 23263.90 എന്ന പുതിയ റെക്കാഡിട്ടു.
ചെറുകിട ഇടത്തരം കമ്പനികളുടെ ഓഹരി വിലകളിലും വന്‍ മുന്നേറ്റമാണ് ഇന്നലെ ദൃശ്യമായത്. മൂന്ന് വര്‍ഷത്തിനിടെ ഓഹരിവിപണിയില്‍ ദൃശ്യമാകുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇന്നലെ ഉണ്ടായത്. ഇന്നലെ മാത്രം രാജ്യത്തെ നിക്ഷേപകരുടെ ആസ്തിയില്‍ 14 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനയുണ്ടായി.
ബാങ്കിംഗ്, ധനകാര്യ, ഓട്ടോ, റിയല്‍ട്ടി , എണ്ണ, പ്രകൃതി വാതകമേഖലകളിലെ ഓഹരികളാണ് ഇന്നലത്തെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരിവിലയില്‍ ഇന്നലെ 8.6 ശതമാനം വര്‍ദ്ധനയുണ്ടായി,
ഇന്ന് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ എന്‍.ഡി.എ 350 ലധികം സീറ്റുകള്‍ നേടുമെന്ന് പ്രധാന ഏജന്‍സികള്‍ പ്രീ പോള്‍ സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. ആഗോള മേഖലയിലെ അനുകൂല വാര്‍ത്തകളും ഇന്നലത്തെ ഓഹരിമുന്നേറ്റത്തില്‍ പങ്കുവഹിച്ചു.
എസ്.ബി.ഐയുടെ നിക്ഷേപമൂല്യം എട്ടു ലക്ഷം കോടി
രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ വിപണിമൂല്യം എട്ടുലക്ഷം കോടി രൂപ കവിഞ്ഞു. ഇത്രയേറെ വിപണിമൂല്യം നേടുന്ന രാജ്യത്തെ ഏഴാമത്തെ കമ്പനിയാണ് എസ്.ബി.ഐ. ഇന്നലെ ബാങ്കിന്റെ ഓഹരി വില.