
തൃശൂർ: ലാേക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് അരമണിക്കൂർ പിന്നിടുമ്പോൾ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് രാജ്യത്ത് എൻഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റം. 302 സീറ്റുകളിലാണ് എൻഡിഎ ലീഡുചെയ്യുന്നത്. ഇന്ത്യാ സഖ്യത്തിന് 170 സീറ്റുകളിലും മറ്റുള്ളവർ 19 സീറ്റുകളിലും ലീഡുചെയ്യുകയാണ്.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ മികച്ച ലീഡ് നിലനിർത്തിയാണ് എൻഡിഎ മുന്നണിയുടെ മുന്നേറ്റം.ബീഹാറിലും, ഉത്തർപ്രദേശിലും, കർണാടകയിലും എൻഡിഎ വ്യക്തമായ ലീഡുമായി മുന്നേറുകയാണ്. തമിഴ്‌നാട്ടിൽ ഇന്ത്യാസഖ്യത്തിനാണ് ലീഡ്. തെലങ്കാനയിലും എൻഡിഎ സഖ്യത്തിനാണ് മുന്നേറ്റം. പഞ്ചാബിൽ ആദ്യലീഡ് കോൺഗ്രസിനാണ്.
റായ്ബറേലിയിലും കേരളത്തിലെ വയനാട്ടിലും രാഹുൽഗാന്ധി ലീഡുചെയ്യുന്നുണ്ട്. പീഡനക്കേസിൽ അറസ്റ്റിലായ എൻഡിഎ സ്ഥാനാർത്ഥി പ്രജ്ജ്വൽ രേവണ്ണ ലീഡുചെയ്യുകയാണ്. കേരളത്തിൽ യുഡിഎഫിനാണ് മുന്നേറ്റം. തൃശൂരിൽ സുരേഷ് ഗോപി പിന്നിലാണ്.