bjp

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവെ ഡൽഹിയിൽ ബിജെപിയ്ക്ക് വൻ കുതിപ്പ്. ഏഴിൽ അഞ്ച് സീറ്റുകളിലും ബിജെപി മുന്നേറുകയാണ്. ഇന്ത്യ സഖ്യം രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് ന്യൂഡൽഹി മണ്ഡലത്തിൽ മുന്നിലാണ്. ആംആദ്മി സ്ഥാനാർത്ഥി സോമനാഥ് ഭാരതി പിന്നിലാണ്. സൗത്ത് ഡൽഹിയിൽ എഎപി സ്ഥാനാർത്ഥി സഹിറാം ആണ് മുന്നിൽ. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ രണ്ട് തവണ സിറ്റിംഗ് എംപിയായ ബിജെപി സ്ഥാനാർത്ഥി മനോജ് തിവാരിയാണ് മുന്നിൽ. കോൺഗ്രസിലെ കനയ്യ കുമാർ പിന്നിലാണ്.