attingal-election

തിരുവനന്തപുരം: എന്തുവേണമെങ്കിലും സംഭവിക്കാം എന്ന രീതിയിലാണ് തലസ്ഥാനത്തെ കാര്യങ്ങൾ പോകുന്നത്. തിരുവനന്തപുരത്ത് കോൺഗ്രസിന്റെ കരുത്തനായ ശശി തരൂരിനെ എൻഡിഎയുടെ രാജീവ് ചന്ദ്രശേഖർ മറികടക്കുന്ന അവസ്ഥയാണ് കാണുന്നത്. 11000ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജീവിന്റ പോരാട്ടം. എന്നാൽ ഏതു നിമിഷം വേണമെങ്കിലും തരൂർ മുന്നിലെത്താമെന്ന അവസ്ഥയിലുമാണ്. ഇടതുപക്ഷത്തിന്റെ പന്ന്യൻ രവീന്ദ്രൻ 139778 വോട്ടുകൾ സമാഹരിച്ചിരിക്കുകയാണ്.

തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് വരുമ്പോഴാണ് ഏറ്റവും കടുത്ത മത്സരം കാണാൻ കഴിയുക. യുഡിഎഫിന്റെ അടൂർ പ്രകാശും, എൽഡിഎഫിന്റെ വി. ജോയിയും, എൻഡിഎയുടെ വി. മുരളീധരനും ഇ‌ഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ഇനി പതിനൊന്നാമത്തെ റൗണ്ടാണ് എണ്ണാനുള്ളത്. ഇത് ഇടതു മുന്നണിയുടെ ശക്തി കേന്ദ്രങ്ങളുമാണ്.

949 വോട്ടുകൾക്ക് മാത്രമാണ് അടൂർ പ്രകാശ് മുന്നിട്ടു നിൽക്കുന്നത്. 1,08,668 വോട്ടുകളാണ് ഇതുവരെ പ്രകാശിന് ലഭിച്ചത്. ജോയിക്ക് 108509 വോട്ടുകൾ ലഭിച്ചു. 1,02,273 വോട്ടുകളാണ് ഈ സമയം വരെ വി. മുരളീധരൻ സമാഹരിച്ചിട്ടുള്ളത്.