siju-wilson

കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ വിശേഷം പങ്കുവച്ച് യുവനടൻ സിജു വിത്സൺ. തനിക്കും ഭാര്യ ശ്രുതിക്കും ഒരു മകൾ കൂടി പിറന്ന സന്തോഷം പങ്കിടുകയാണ് സിജു. മെഹർ എന്നൊരു മകൾ കൂടിയുണ്ട് സിജുവിനും ശ്രുതിക്കും. നടൻ,​ നിർമ്മാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ് സിജു വിത്സൺ. നേരം.,​ പ്രേമം,​ ഹാപ്പി വെഡ്ഡിംഗ്,​ കട്ടപ്പനയിലെ ഋത്വിക് റോഷൻ,​ ഞണ്ടുകള ുടെ നാട്ടിലൊരു ഇടവേള,​ ആദി,​ നീയും ഞാനും ,​ വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ചവച്ചത്. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയിൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രം സിജവിന്റെ കരിയറിൽ നേട്ടം ഉണ്ടാക്കി കൊടുത്തു.