
ഇംഫാൽ: ലോക്സഭാ തിരഞ്ഞെെടുപ്പിൽ മണിപ്പൂരിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്തെ രണ്ട് സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. ഇന്നർ മണിപ്പൂരിൽ നിന്ന് ആൻഗോംച്ച ബിമോലകോയ്ജം ലോക്സഭയിലെത്തും. ബി.ജെ.പിയുടെ സ്ഥാനാർഥി തൗനജാം ബസന്ത് കുമാർ സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്. ഔട്ടർ മണിപ്പൂരിൽ ആൽഫ്രഡ് കൺഗം ആർത്തുർ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കലാപം പൊട്ടിപുറപ്പെട്ട മണിപ്പൂരിൽ ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ മുഖ്യമന്ത്രി ബിരേൻ സിംഗിനും എൻ.ഡി.എ സർക്കാരിനും കഴിഞ്ഞില്ല എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.