തിരുവനന്തപുരം: വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എസ്. മഞ്ചുമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. വക്കം മൗലവി സ്മാരക കേന്ദ്രം കോ ഓർഡിനേറ്റർ നഹാസ് അബ്ദുൽ ഹഖ്,പ്രിൻസിപ്പൽ ബിനിമോൾ,​ലാലിജ, ജെ.ജയ,രാജേഷ്,ബിനിമോൾ,അശ്വതി,രാജൻ,​സി.എസ്.ബിന്ദു, ഒ.സലീമാ,ഷമീൽ നഹാസ്,നജീം അയിരൂർ എന്നിവർ പങ്കെടുത്തു.