astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂൺ 5 1199 ഇടവം 22 ബുധനാഴ്ച.

(രാത്രി 9 മണി 15 മിനിറ്റ് 50 സെക്കന്റ് വരെ കാർത്തിക നക്ഷത്രം ശേഷം രോഹിണി നക്ഷത്രം )

അമാവാസി)


അശ്വതി: വിവാഹ നിശ്ചയ സാദ്ധ്യത, ചികിത്സാരംഗത്ത് നേട്ടങ്ങൾ കൈവരും, അഭിനയ രംഗത്ത് മികവ് പ്രകടിപ്പിക്കും, ഭാഗ്യം അനുകൂലമായി നിൽക്കുന്നു, ഉത്തരവാദിത്വത്തോടെ ജോലികൾ ചെയ്തു തീർക്കും.

ഭരണി: വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, പരീക്ഷകളിൽ ജയം, ആരോപണങ്ങൾ തണുക്കും. കലാപരമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും, ജോലിക്കുള്ള അറിയിപ്പുകൾ കിട്ടും.

കാർത്തിക: ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിക്കും, രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, സർക്കാർ ജീവനക്കാർക്ക് ധനലാഭം. ദാമ്പത്യ സുഖക്കൂടുതൽ, രോഗശാന്തിയും, മനസമാധാനവും.

രോഹിണി: സ്ഥിര വരുമാനം കൂടും, സ്ഥാനക്കയറ്റ തടസം മാറും,വിദ്യാർഥികൾക്ക് അനുകൂലമായ സമയം, സാമ്പത്തികമായി മേന്മയുള്ള സമയം, ഹോട്ടൽ രംഗത്ത് നിന്നും കൂടുതൽ വരുമാനം.

മകയിരം: ഭൂമിയിടപാടുകൾ, ജോലി ലാഭം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും,മകൾക്ക് വിവാഹത്തിനുണ്ടായിരുന്ന തടസ്സങ്ങൾ അകലും, വാഹനഭാഗ്യം സിദ്ധിക്കും. സുഹൃത്തുക്കളെ സഹായിക്കാൻ സന്മനസ് ഉണ്ടാകും.

തിരുവാതിര: അകന്നു കഴിഞ്ഞവർ അടുത്ത് വരും, കുടുംബസുഖം, യാത്രയിൽ നേട്ടം, തൊഴിൽ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങൾ കിട്ടും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.

പുണർതം: പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയം. സഹോദര സഹായം ലഭിക്കും, സമൂഹത്തിൽ മാന്യത വർദ്ധിക്കും, അപ്രതീക്ഷിത ധനനേട്ടം, അസ്ഥി വേദനയ്ക്ക് നേരിയതോതിൽ ശമനം.

പൂയം: എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും വളരും, കാര്യങ്ങൾ അനുകൂലമാകും, വാഹന ക്രയ വിക്രയങ്ങളിൽ ലാഭവും നേട്ടവും, സർക്കാർ ആനുകൂല്ല്യം കിട്ടും, സമ്മാനാദികൾ ലഭിക്കും.

ആയില്യം: ദാമ്പത്യത്തിൽ സംതൃപ്തിയും സമാധാനവും നേടാൻ സാധിക്കുന്നതാണ്. സ്വന്തം കൗശലം കൊണ്ട് ദുഷ്‌കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികൾ വരുതിയിലാകും.

മകം: രാഷ്ട്രീയ രംഗത്ത് നേട്ടം, സഹൃത് സമാഗമം, മാതാപിതാക്കൾക്ക് ആരോഗ്യ കാര്യത്തിൽ പുരോഗതി, ആഡംബര വസ്തുക്കളുടെ ശേഖരം വർദ്ധിപ്പിക്കും, നിർബന്ധബുദ്ധി ഉണ്ടാകും.

പൂരം: ശത്രുക്കളിൽ നിന്നും ആപത്ത് വരാം, തൊഴിൽ രംഗത്ത് അപവാദം, ആരോപണങ്ങൾ രൂക്ഷമാകാതെ നോക്കണം, സന്താനങ്ങൾക്ക് അസുഖം, ജോലിക്കൂടുതൽ അനുഭവപ്പെടും. യാത്രകളിൽ അപകട സാദ്ധ്യത.

ഉത്രം: സന്മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണ ഉണ്ടാകും സൂക്ഷിക്കുക, രോഗം മൂലമുള്ള കഷ്ടപ്പാട് വർദ്ധിക്കും, പങ്കാളിയെ തൊഴിൽ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും.

അത്തം: അനാവശ്യമായി സാമ്പത്തിക ഇടപാടിൽ ചെന്ന് ചാടരുത്, പണയത്തിലിരിക്കുന്ന ഉരുപ്പടികൾ നഷ്ടപ്പെടാതെ നോക്കണം, വിവാഹ കാര്യത്തിൽ അന്യരുടെ ഇടപെടൽ മൂലം അസ്വസ്ഥതകൾ.

ചിത്തിര: മുൻകൂട്ടി തയ്യാറാക്കിയ യാത്രകൾക്ക് മാറ്റം വന്നേക്കാം, അന്യദേശത്ത് തൊഴിലിൽ കുഴപ്പങ്ങൾ, ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും. സൽകീർത്തിക്ക് കോട്ടം തട്ടും.

ചോതി: കുടുംബപരമായി ചില ക്ലേശങ്ങൾ വന്ന് ഭവിക്കാം,ഔഷധസേവ നിർത്താൻ സാധിക്കും, തൊഴിൽ മേഖലയിൽ സാമ്പത്തിക ചെലവ് വരും, ദീനാനുകമ്പ കാണിക്കും, ഇഷ്ടഭക്ഷണ ലബ്ധി, വിനോദയാത്ര.

വിശാഖം: സംസ്‌കാര സമ്പന്നമായി പെരുമാറും, ശത്രുക്കളുടെ മേൽ വിജയം, വിനോദ യാത്രകൾ നടത്തും. കരാറുകളിലൂടെ ധനപ്രാപ്തി, ആരോപണങ്ങൾ അടിസ്ഥാന രഹിതമായിരിക്കും.

അനിഴം: ജോലി ഭാരം കൂടും, ദുർവ്വാശിയും ദുരഭിമാനവും കാരണം കുടുബസമാധാനം നഷ്ടപ്പെടുത്തും, ആപത്തുകളിൽ നിന്നും അത്ഭുതകരമായിമായി രക്ഷപെടും, ചതിയിൽ അകപ്പെടും. പൊതുജന പിന്തുണ കുറയും.

കേട്ട: മംഗള കാര്യങ്ങളിൽ തടസം മാറും, തൊഴിൽരംഗം പുഷ്ടിപ്പെടും, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുംബത്തിലുണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, മറ്റുള്ളവരുടെ സഹായത്താൽ കാര്യങ്ങൾ അനുകൂലമാക്കും.

മൂലം: വിദ്യാഭ്യാസ നേട്ടം, ആരോഗ്യനില തൃപ്തികരം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം, പിതാവിൽനിന്നും അനുകൂല നിലപാട്, മനസുഖം അനുഭവത്തിൽ വരും.

പൂരാടം: ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും, സ്ത്രീസുഖം ലഭിക്കും, അന്യരുടെ പ്രയാസത്തിൽ സമാശ്വാസം കൊടുക്കും, യാത്രയിൽ നേട്ടം.

ഉത്രാടം: ചെലവിനോടൊപ്പം വരവും വർദ്ധിക്കും, ജീവിത ചുറ്റുപാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും. പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിധാരണകൾ മാറിക്കിട്ടും.

തിരുവോണം: സ്ത്രീകൾ മൂലം സുഖവും സമാധാനവും ആഗ്രഹസാഫല്ല്യവും, ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും, വിദേശത്ത് നിന്നും ശുഭവാർത്തകൾ ശ്രവിക്കും, ദാനകർമ്മങ്ങൾ നടത്തും, ഇന്റെർവ്യുകളിൽ ജയം.

അവിട്ടം: സ്ത്രീകളുമായി കലഹത്തിന് നിൽക്കരുത്, തൊഴിൽ രംഗത്ത് പ്രയാസങ്ങൾ കൂടും, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും. തീരുമാനങ്ങളിൽ കർക്കശ നിലപാടെടുക്കും.

ചതയം: മേലധികാരികളിൽ നിന്നും സഹായം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, സന്താന ഗുണം,
കുടുംബ ഭദ്രത കൈവരിക്കും, ജോലിയിൽ നിന്നും കൂടുതൽ വരുമാനം. പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും.

പൂരുരുട്ടാതി: സുഹൃദ്ബന്ധങ്ങൾക്ക് കോട്ടം തട്ടാതെ നോക്കണം, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാലതാമസം നേരിടും, കുടുബത്തിൽ കലഹങ്ങൾ ഉണ്ടാകും, കർമ്മരംഗത്ത് പ്രയാസങ്ങൾ.

ഉത്തൃട്ടാതി: ദേവാലയദർശന യോഗം, ധനാഗമമാർഗ്ഗങ്ങൾക്ക് പുതിയ വഴികൾ തുറന്ന് കിട്ടും. അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും. കുടുംബത്തിൽ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവത്തികൾ കാഴ്ചവയ്ക്കും, ധനനേട്ടം.

രേവതി: സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ചതിവുകൾ പറ്റരുത്, ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, ലഹരിയുടെ ഉപയോഗം മൂലം തൊഴിലിൽ പ്രശ്നങ്ങൾ, അനാവിശ്യമായ കലഹങ്ങൾ.