d

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ മഥുര മണ്ഡലത്തിൽ ഇത്തവണയും ബോളിവുഡിന്റെ ഡ്രീം ഗേൾ ഹേമമാലിനിക്ക് ജയം. 29,0000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 75 കാരിയായ ഹേമ മഥുര നിലനിറുത്തിയത്. കോൺഗ്രസിന്റെ മുകേഷ് ധൻഗർ ആണ് പിന്നിൽ. 2014ൽ ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിയെ 3,30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് മഥുര ഹേമ പിടിച്ചെടുത്തത്.