ന്യൂഡൽഹി: എം.ബി.ബി.എസ്‌, ബി.ഡി.എസ്‌ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ്‌ ഏജൻസി മേയ്‌ 5-ന്‌ നടത്തിയ നീറ്റ്‌ യു.ജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്ന്‌ നാല്‌ വിദ്യാർത്ഥികൾ മുഴുവൻ മാർക്കും നേടി. തൃശൂർ കൊരട്ടി സ്വദേശി ദേവദർശൻ ആർ. നായർ, കണ്ണൂർ പള്ളിക്കുന്ന്‌ സ്വദേശി ശ്രീനന്ദ്‌ ഷർമിൾ, കൊല്ലം സ്വദേശി അഭിഷേക്‌ വി.ജെ, കോഴിക്കോട്‌ ചേവായൂർ സ്വദേശി അഭിനവ്‌ സുനിൽ പ്രസാദ്‌ എന്നിവരാണ്‌ 720 മാർക്കും നേടി ഒന്നാം റാങ്ക്‌ പങ്കിട്ടത്. രാജ്യത്തൊട്ടാകെ 67 വിദ്യാർത്ഥികൾ മുഴുവൻ മാർക്കും (99.997129 പേസന്റൈൽ) നേടി. exams.nta.ac.in/NEET എന്ന വെബ്‌സൈറ്റിൽ ഫലം അറിയാം.