kk

ഭു​വ​നേ​ശ്വ​ർ​:​ ​ ലോക്സഭാ,​ നിയമസഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രയിലേതിന് സമാനമായ വിജയം കൊയ്ത് ഒഡിഷയിൽ ബി.ജെ.പിയുടെ മുന്നേറ്റം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജു ജനതാദളിനെ തകർത്ത ബി.ജെ.പി 79 സീറ്റുകൾ നേടിയപ്പോൾ ബിജെ.ഡിക്ക് 49 സീറ്റുകൾ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി നവീൻ പട്‌നായിക് മത്സരിച്ച രണ്ടുമണ്ഡലങ്ങളിൽ ഒന്നായ ഹിൻജിലിയിൽ 4536 വോട്ടുകൾക്ക് വിജയിച്ചു. അതേസമയം കാന്തഗഞ്ചിയിൽ പിന്നിലാണ്. 21​ ​ലോ​ക്‌​സ​ഭാ​ ​സീ​റ്റു​ക​ളി​ൽ​ ​ബി.​ജെ.​ഡി​യെ​ ​കേ​വ​ലം​ ​ഒ​ന്നി​ലൊ​തു​ക്കി​ 19​ ​സീ​റ്റ് ​പി​ടി​ച്ചാ​ണ് ​ബി.​ജെ.​പി​ ​മു​ന്നേ​റ്റം.​ ​കോ​ൺ​ഗ്ര​സ് ​ഒ​രു​ ​സീ​റ്റു​ ​നി​ല​നി​റു​ത്തി. 2019​-​ൽ​ ​ബി.​ജെ.​ഡി​ക്ക് 12​ഉം​ ​ബി.​ജെ.​പി​ക്ക് 11​ഉം​ ​സീ​റ്റു​ണ്ടാ​യി​രു​ന്നു. 2014​-​ൽ​ ​ബി.​ജെ.​ഡി​ 20​ലും​ ​ജ​യി​ച്ചി​രു​ന്നു.

നാ​ലു​ ​പ​തി​റ്റാ​ണ്ട് ​നീ​ണ്ട​ ​കോ​ൺ​ഗ്ര​സ് ​ആ​ധി​പ​ത്യം​ ​അ​വ​സാ​നി​പ്പി​ച്ച് 2000​ ​മാ​ർ​ച്ചി​ലാ​ണ് ​ന​വീ​ൻ​ ​ആ​ദ്യം​ ​ഒ​ഡീ​ഷ​ ​മു​ഖ്യ​മ​ന്ത്രി​യാ​യ​ത്.​ ​പി​ന്നീ​ട് 24​ ​വ​ർ​ഷം​ ​മു​ഖ്യ​മ​ന്ത്രി.​ ​ഒ​രു​ ​സം​സ്ഥാ​നം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കാ​ലം​ ​ഭ​രി​ച്ച​ ​ര​ണ്ടാ​മ​ത്തെ​ ​നേ​താ​വാ​ണ്. ഒ​ഡീ​ഷ​യി​ൽ​ ​വ​ള​രാ​ൻ​ ​സ​ഹാ​യി​ച്ച​ ​ബി.​ജെ.​പി​യെ​ ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​സ​മ​യ​ങ്ങ​ളി​ൽ​ ​ബി.​ജെ.​ഡി​ ​പി​ന്തു​ണ​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​ക്കു​റി​ ​സീ​റ്റു​ ​ത​ർ​ക്ക​ത്തി​ൽ​ ​ബ​ന്ധം​ ​പൊ​ളി​ഞ്ഞു.​ ​ശ​ക്ത​മാ​യ​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​ര​വും​ ​വി​ക​സ​ന​പ്ര​ശ്‌​ന​ങ്ങ​ളും​ ​ന​വീ​ൻ​പ​ട്നാ​യി​ക്കി​ന്റെ​ ​ആ​രോ​ഗ്യ​നി​ല​യും​ ​ബി.​ജെ.​പി​യും​ ​കോ​ൺ​ഗ്ര​സും​ ​പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി.​ ​ ന​വീ​ന്റെ​ ​സ​ഹാ​യി​ ​വി.​കെ.​ ​പാ​ണ്ഡ്യ​ന്റെ​ ​സ​ർ​ക്കാ​രി​ലെ​ ​ഇ​ട​പെ​ട​ലു​ക​ളും​ ​ച​ർ​ച്ച​യാ​യി.​ ​പാ​ണ്ഡ്യ​നെ​ ​പി​ൻ​ഗാ​മി​യാ​ക്കു​മെ​ന്നു​ ​വ​രെ​ ​പ്ര​ചാ​ര​ണ​മു​ണ്ടാ​യി.​ ​ഇ​ത് ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​അ​ലോ​സ​ര​മു​ണ്ടാ​ക്കി.