f

തി​രു​വ​ന​ന്ത​പു​രം​:​ ​ കേരളത്തിൽ പല മണ്ഡലത്തിലും സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തെക്കാൾ നോട്ട വോട്ടുനേടിയതു പോലെ ശ്രദ്ധേയമായിരുന്ന അപരൻമാരുടെ പ്രകടനവും. വിജയത്തെ ബാധിച്ചില്ലെങ്കിലും അ​വ​സാ​ന​ ​നി​മി​ഷം​ ​ റീകൗണ്ടിംഗ് വരെ വേണ്ടിവന്ന ആറ്റിങ്ങലിലടക്കം സംസ്ഥാനത്ത് മിക്കയിടത്തും സ്ഥാനാർത്ഥികൾക്ക് ഇവർ പാരയായി. ആറ്റിങ്ങലിൽ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ടൂ​ർ​ ​പ്ര​കാ​ശി​ന്റെ അപരൻമാരായ ​ ​പി.​എ​ൽ.​ ​പ്ര​കാ​ശ​ൻ​ 1814​ ​വോ​ട്ടും​ ​എ​സ്.​ ​പ്ര​കാ​ശ​ൻ​ 811​ ​വോ​ട്ടു​മാ​ണ് ​നേ​ടി​യ​ത്.


അ​വ​സാ​ന​ ​നി​മി​ഷം​ ​വ​രെ​ ​ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ട​ത്തി​ലൂ​ടെ​ ​വി​ജ​യി​ച്ച​ ​അ​ടൂ​ർ​ ​പ്ര​കാ​ശി​ന് 685​ ​​​ ​വോ​ട്ടാ​ണ് ​ഭൂ​രി​പ​ക്ഷം​ ​ല​ഭി​ച്ച​ത്.​ ​വോ​ട്ടെ​ണ്ണു​ന്ന​തി​നി​ട​യി​ൽ​ ​ഒ​രു​ ​ഘ​ട്ട​ത്തി​ലും അടൂർ ​ ​പ്ര​കാ​ശിനും ​ ​എ​ൽ.​‌​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​വി.​ ​ജോ​യി​ക്കും​ ​വ​ലി​യ​ ​മേ​ൽ​ക്കൈ​ ​നേ​ടാ​നാ​യി​രു​ന്നു​മി​ല്ല.​ ​ഇ​തി​നി​ട​യി​ൽ​ ​അ​പ​ര​ന്മാ​ർ​ ​ഇ​ത്ര​യും​ ​വോ​ട്ട് ​നേ​ടി​യ​താ​ണ് ​ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്.


​​​ ​വ​ട​ക​ര​യി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഷാ​ഫി​ ​പ​റ​മ്പി​ലി​നെ​തി​രേ​ ​മ​ത്സ​രി​ച്ച​ ​അ​പ​ര​ന്മാ​രി​ൽ​ ​ടി.​പി.​ ​ഷാ​ജി​ 3715​ ​വോ​ട്ടും​ ​മ​റ്റൊ​രു​ ​ഷാ​ഫി​ 399​ ​വോ​ട്ടും​ ​നേ​ടി​യ​പ്പോ​ൾ​ ​കെ.​കെ.​ ​ശൈ​ല​ജയ്ക്ക് ​ അ​പ​ര​യാ​യി​ ​നി​ന്ന​ ​കെ.​കെ.​ ​ശൈ​ല​ജ​ 661​ ​വോ​ട്ടും​ ​പി.​ ​ശൈ​ല​ജ​ 319​ ​വോ​ട്ടും​ ​നേ​ടി.​ ​ക​ണ്ണൂ​രി​ൽ​ ​കെ.​ ​സു​ധാ​ക​ര​നെ​തി​രേ​ ​മ​ത്സ​രി​ച്ച​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​സൺ ഒ​ഫ് ​കൃ​ഷ്ണ​ൻ​ 1009​ ​വോ​ട്ടും​ ​സു​ധാ​ക​ര​ൻ​ ​സ​ൺ​ഒ​ഫ് ​പി.​ ​ഗോ​പാ​ല​ൻ​ 896​ ​വോ​ട്ടും​ ​നേ​ടി.​ ​

കണ്ണൂരിൽ എം.​വി.​ ​ജ​യ​രാ​ജ​നെ​തി​രേ​ ​മ​ത്സ​രി​ച്ച​ ​ര​ണ്ട് ​ജ​യ​രാ​ജ​ന്മാ​ർ​ക്ക് 488,​​​ 425​ ​വോ​ട്ടു​ക​ൾ​ ​ല​ഭി​ച്ചു.
കോ​ഴി​ക്കോ​ട് ​എം.​കെ.​ ​രാ​ഘ​വ​നെ​തി​രേ​ ​മ​ത്സ​രി​ച്ച​ ​ടി.​ ​രാ​ഘ​വ​ൻ​ ​സ​ൺ​ഒ​ഫ് ​വെ​ള്ള​ൻ​കു​ട്ടി​ 1018​ ​വോ​ട്ടും​ ​എ​ൻ.​ ​രാ​ഘ​വ​ൻ​ 782​ ​വോ​ട്ടും​ ​മാ​വേ​ലി​ക്ക​ര​യി​ൽ​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷി​നെ​തി​രേ​ ​മ​ത്സ​രി​ച്ച​ ​കൊ​ഴു​വാ​ശേ​രി​ൽ​ ​സു​രേ​ഷ് 856​ ​വോ​ട്ടും​ ​സു​രേ​ഷ് ​നൂ​റ​നാ​ട് 1505​ ​വോ​ട്ടും​ ​സ്വ​ന്ത​മാ​ക്കി.​ ​തൃ​ശൂ​രി​ലെ​ ​അ​പ​ര​ൻ​ ​സു​നി​ൽ​കു​മാ​ർ​ ​സ​ൺ​ഒ​ഫ് ​പ്ര​ഭാ​ക​ര​ന് 1952​ ​വോ​ട്ടാ​ണ് ​ല​ഭി​ച്ച​ത്.​ ​പൊ​ന്നാ​നി​യി​ൽ​ ​ഹം​സ​ ​സ​ൺ​ഒ​ഫ് ​മൊ​യ്തു​ട്ടി​ക്ക് 978​ ​വോ​ട്ടും​ ​ഹം​സ​ ​ക​ട​വ​ണ്ടി​ 710​ ​വോ​ട്ടും​ ​നേ​ടി.