നെ​യ്യാ​റ്റി​ൻ​ക​ര​:​ ​മ​ദ്യ​പി​ച്ച​യാ​ൾ​ ​ഓ​ടി​ച്ച​ ​ജീ​പ്പ് ​ഓ​ട്ടോ​റി​ക്ഷ​യി​ലും​ ​ബൈ​ക്കി​ലും​ ​ഇ​ടി​ച്ച് ​നാ​ലു​പേ​ർ​ ​മ​രി​ക്കാ​നി​ട​യാ​യ​ ​കേ​സി​ലെ​ ​പ്ര​തി​ ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ​കോ​ട​തി​ ​ക​ണ്ടെ​ത്തി.​ ​നേ​മം​ ​കാ​ര​യ്ക്കാ​മ​ണ്ഡ​പം​ ​കൃ​ഷ്ണാ​ല​യ​ത്തി​ൽ​ ​വി​ജ​യ​കു​മാ​റി​നെ​ ​(56​)​​​യാ​ണ് ​കു​റ്റ​ക്കാ​ര​നെ​ന്ന് ​നെ​യ്യാ​റ്റി​ൻ​ക​ര​ ​അ​ഡി​ഷ​ണ​ൽ​ ​ജി​ല്ലാ​ ​കോ​ട​തി​ ​ജ​ഡ്ജി​ ​എ.​എം.​ബ​ഷീ​ർ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​യാ​ൾ​ക്കു​ള്ള​ ​ശി​ക്ഷ​ 6​ന് ​വി​ധി​ക്കും.​ 2016​ ​ജൂ​ൺ​ 8​നാ​ണ് ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​ബാ​ല​രാ​മ​പു​രം​ ​-​ ​പൂ​വാ​ർ​ ​റോ​ഡി​ൽ​ ​അ​വ​ണാ​കു​ഴി​ ​ജം​ഗ്ഷ​നു​ ​സ​മീ​പ​ത്തു​വ​ച്ച് ​വി​ജ​യ​കു​മാ​ർ​ ​ഓ​ടി​ച്ചി​രു​ന്ന​ ​ജീ​പ്പ് ​ഓ​ട്ടോ​റി​ക്ഷ​യി​ലും​ ​ബൈ​ക്കി​ലും​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ബൈ​ക്ക് ​യാ​ത്ര​ക്കാ​ര​ൻ​ ​ശ​ശീ​ന്ദ്ര​ൻ​ ​(51​),​​​ ​ഓ​ട്ടോ​റി​ക്ഷ​ ​ഡ്രൈ​വ​ർ​ ​യോ​ഹ​ന്നാ​ൻ​ ​(48​),​​​ ​യാ​ത്ര​ക്കാ​രാ​യ​ ​ബെ​ന​ഡി​ക്ട് ​(59​),​​​ ​സ​രോ​ജം​ ​(58​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​റോ​ഡി​ന​ടു​ത്തു​ ​നി​ന്ന​ ​യ​ശോ​ധ​ ​(83​)​ ​യ്ക്ക് ​പ​രി​ക്കേ​ൽ​ക്കു​ക​യും​ ​ചെ​യ്തു.​ ​വി​ജ​യ​കു​മാ​റി​നെ​ ​കൂ​ടാ​തെ​ ​മൂ​ന്നു​പേ​രും​ ​ജീ​പ്പി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​സു​നി​ ​എ​ന്ന​ ​സു​നി​ൽ​കു​മാ​ർ,​ ​അ​ജീ​ന്ദ്ര​കു​മാ​ർ,​ ​സ​ന​ൽ​കു​മാ​ർ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ ​പ്രേ​ര​ണാ​ക്കു​റ്റം​ ​ചു​മ​ത്തി​യി​രു​ന്നെ​ങ്കി​ലും​ ​കോ​ട​തി​ ​വെ​റു​തെ​ ​വി​ട്ടു.​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ആ​യി​രു​ന്ന​ ​ജി.​ ​സ​ന്തോ​ഷ് ​കു​മാ​റാ​ണ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​പാ​റ​ശാ​ല​ ​എ.​അ​ജി​കു​മാ​ർ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യി.