ചാലക്കുടി: ഉത്തർപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് കൊണ്ടുവന്ന ഇതര സംസ്ഥനക്കാരായ സഹോദരങ്ങളെ പൊലീസും ജില്ലാ ലഹരി വിരുദ്ധ വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ജഗത്പൂർ സ്വദേശികളായ ഇസ്രാർ കമാൽ കല്ലു (25), ജാവേദ് കമാൽകല്ലു (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആക്രി വസ്തുക്കൾ ശേഖരിച്ച് ഉപജീവനം നടത്തുന്നവരാണ് യുവാക്കൾ. ഇതിന്റെ മറവിലായിരുന്നു കഞ്ചാവ് വിൽപ്പന.
ചാലക്കുടി സബ് ഇൻസ്പെക്ടർ മധു ബാലകൃഷ്ണൻ, എസ്.ഐമാരായ സ്റ്റീഫൻ വി.ജി, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, മൂസ പി.എം, എ.എസ്.ഐ സിൽജോ വി.യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്. സീനിയർ സി.പി.ഒമാരായ റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ്, അഡീഷണൽ എസ്.ഐമാരായ ജോഫ ജോസ്, റെജിമോൻ, സീനിയർ സി.പി.ഒ ബൈജു കെ.കെ, സി.പി.ഒമാരായ അരുൺകുമാർ കെ.കെ, എസ്.റിഷാദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.