ahaana-krishna

ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയായി നടൻ കൃഷ്‌ണകുമാർ മത്സരിച്ചിരുന്നു. എൻ കെ പ്രേമചന്ദ്രനോടും മുകേഷിനോടും മത്സരിച്ച് മൂന്നാം സ്ഥാനത്ത് എത്താനാണ് കൃഷ്ണകുമാറിന് സാധിച്ചത്. കുടുംബത്തെ അടക്കം എത്തിച്ച് വളരെ വലിയ പ്രചരണമാണ് കൃഷ്‌ണകുമാർ മണ്ഡലത്തിൽ നടത്തിയത്. സിനിമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായ മക്കളടക്കം കൃഷ്ണകുമാറിനൊപ്പം സജീവമായിരുന്നു. പൊതുവേ രാഷ്ട്രീയ രംഗത്ത് അഭിപ്രായ പ്രകടനങ്ങൾ പ്രകടിപ്പിക്കാത്ത ആളായ നടിയും കൃഷ്ണകുമാറിന്റെ മകളുമായ അഹാനയും പ്രചരണത്തിന് ഇറങ്ങിയിരുന്നു.

കൃഷ്ണകുമാർ പരാജയപ്പെട്ടതോടെ മക്കളുടെ സോഷ്യൽ മീഡിയ പേജുകൾ ലക്ഷ്യമിട്ട് ചില ഹേറ്റർമാർ കമന്റുകളും സന്ദേശങ്ങളും അയക്കുന്നുണ്ട്. ലഭിക്കുന്ന മോശം പ്രതികരണങ്ങൾക്ക് അഹാന നല്ല കിടിലൻ മറുപടിയും നൽകുന്നുണ്ട്. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. അച്ഛൻ പൊട്ടിയല്ലോ? എന്ന സന്ദേശത്തിന് 'അയിന്' എന്ന മറുപടിയാണ് അഹാന നൽകിയത്.

ahaana-krishna

സന്ദേശം അയച്ച ആളുടെ പ്രൊഫെെൽ പിക്ച്ചറും പേരും മറച്ചാണ് അഹാന സ്റ്റോറി ഇട്ടിരിക്കുന്നത്. അഹാനയുടെ ഒരു വർക്ക്‌ഔട്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയ്ക്കാണ് ഇയാൾ ഇങ്ങനെ ഒരു സന്ദേശം അയച്ചത്. അതിന്റെ സ്ക്രീൻ ഷോട്ടാണ് താരം പങ്കുവച്ചത്. അഹാനയ്ക്ക് മാത്രമല്ല ദിയ കൃഷ്ണക്ക് എതിരെയും പിതാവ് തോറ്റതിന് പിന്നാലെ പരിഹാസം ഉയരുന്നുണ്ട്. പിതാവിന്റെ വിജയത്തിന് സോഷ്യൽ മീഡിയയിലൂടെ അടക്കം മക്കൾ പ്രചരണം നടത്തിയിരുന്നു.