woman

ന്യൂഡൽഹി: കഴിഞ്ഞ മേയ് 26ന് ഒരു യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ഇതുവരെ അരക്കോടിയിലധികം പേരാണ് യുവതിയുടെ പോസ്റ്റ് കണ്ടത്. ദേശീയ മാദ്ധ്യമങ്ങളിലടക്കം സംഭവം വാ‌ർത്തയാകുകയും ചെയ്തു.ഇത്രമാത്രം വൈറലാകാൻ എന്താണ് ആ പോസ്റ്റിലുള്ളതെന്നല്ലേ ചിന്തിക്കുന്നത്?

താൻ ഡേറ്റിംഗിന് തയ്യാറാണെന്ന് അറിയിച്ചുകൊണ്ടാണ് യുവതിയുടെ കുറിപ്പ് ആരംഭിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരൊന്നുമല്ല, ഡൽഹിക്കാരിയാണ് ഡേറ്റിംഗിനായി പരസ്യം നൽകിയിരിക്കുന്നത്. എന്നാൽ വെറുതെയല്ലാട്ടോ. ഒന്നിച്ച് കോഫി കുടിക്കാനാണ് പോകേണ്ടതെങ്കിൽ 1500 രൂപ നൽകണം. കുടുംബത്തെ കാണണമെങ്കിൽ രൂപ 3000 എണ്ണി കൈയിൽ വച്ചുകൊടുക്കണം.

ഡിന്നറിനും സിനിമയ്ക്കും വരണമെങ്കിൽ 2000 രൂപ നൽകണം. ഏതെങ്കിലും ഫംഗ്ഷന് കമ്പനി തരാനാണെങ്കിൽ 3,500 രൂപയും, ബൈക്കിൽ കറങ്ങാനും കൈ പിടിക്കാനുമൊക്കെ 4,000 രൂപയുമാണ് യുവതി ഈടാക്കുന്നത്. ഡേറ്റിംഗിനെപ്പറ്റി സോഷ്യൽ മീഡിയിയിൽ പോസ്റ്റ് ചെയ്യാൻ 6,000 രൂപയാണ് ചാർജായി ഊടാക്കുന്നത്.

വേറെയുമുണ്ട് എക്‌സ്‌ക്ലൂസീവ് ഓഫറുകൾ. കയാക്കിംഗ് അടക്കമുള്ള അഡ്വെൻച്വർ അക്ടിവിറ്റികൾക്കായി 5,000 രൂപയും, വീട്ടിൽ ഒന്നിച്ച് പാചകം ചെയ്യാൻ 3,500 രൂപയും, രണ്ട് ദിവസത്തെ വീക്കെന്റ് ഗേറ്റ് വേയ്ക്ക് 10,000 രൂപയും നൽകണം. മേൽപ്പറഞ്ഞിരിക്കുന്ന എന്തിലെങ്കിലും താത്പര്യമുണ്ടെങ്കിൽ തമ്മിൽ കാണമെന്നും പോസ്റ്റിന് അവസാനം പറയുന്നു. ദിവ്യ ഗിരി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത് യുവതി സ്വമേധയാ ഇട്ടതാണോ, അതോ ആരെങ്കിലും ഹാക്ക് ചെയ്‌തതാണോ ഹണി ട്രാപ്പാണോ എന്നോന്നും വ്യക്തമല്ല.

യുവതിക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ലെന്നാണ് പലരുടെയും ഉപദേശം. എന്നാൽ ഈ സ്ത്രീയെ പിന്തുണച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. പ്രായപൂർത്തിയായ ഒരാൾക്ക് തന്റെ ഇഷ്ടങ്ങളും കാഴ്ചപ്പാടുകളുമൊക്കെ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നാണ് ഒരു അഭിഭാഷക പറയുന്നത്.

View this post on Instagram

A post shared by Divya Giri (@divya_giri__)