jamalinte-punchiri
jamalinte punchiri

സവിശേഷതകൾ നിറഞ്ഞ ജമാൽ എന്ന കേന്ദ്ര കഥാപാത്രത്തെ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന ജമാലിന്റെ പുഞ്ചിരി ജൂൺ 7 ന് തിയേറ്റുകളിലെത്തും.വിക്കി തമ്പി സംവിധാനം ചെയ്യുന്ന ചിത്രം സോഷ്യൽ ക്രൈം ത്രില്ലറാണ് . പ്രതികരണ ശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തിൽ അനീതിക്കും നീതി നിഷേധത്തിനുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ജമാൽ ഇന്ദ്രൻസ് എന്ന അതുല്യ നടന്റെ മറ്റൊരു വിസ്മയ പ്രകടനത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ. പ്രയാഗ മാർട്ടിൻ, സിദ്ദിഖ്, മിഥുൻ രമേഷ്, ജോയ് മാത്യൂ, അശോകൻ, സോന നായർ, മല്ലിക സുകുമാരൻ, ശിവദാസൻ, ജസ്ന , ദിനേശ് പണിക്കർ, രാജ് മോഹൻ. യദുകൃഷ്ണൻ, സുനിൽ തുടങ്ങി നീണ്ട താരനിര അണിനിരക്കുന്നുണ്ട്. ചിത്രം ക്രിയേഷൻസിന്റെ ബാനറിൽ ശ്രീജാസുരേഷും വി.എസ്.സുരേഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് വി. എസ്. സുഭാഷാണ്. ഗാനരചന അനിൽ പാതിരപ്പള്ളി, മധുരാജഗോപാൽ, ' സംഗീതം പശ്ചാത്തല സംഗീഗം വർക്കി' ഛായാഗ്രഹണം ഉദയൻ അമ്പാടി.'ഫിയോക്ക് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.