പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കൽക്കി 2898 എ.ഡി’ എന്ന ചിത്രത്തിന്റെ ട്രെയിലർ ജൂൺ 10ന് പുറത്തിറങ്ങും. ഒരു ഫ്യൂച്ചറിസ്റ്റിക് ബാക്ക്ഡ്രോപ്പിൽ പ്രഭാസ് നിൽക്കുന്ന പോസ്റ്ററിന്റെ അകമ്പടിയോടെയാണ് ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചത്. ബുജ്ജി ആൻഡ് ഭൈരവ എന്ന ആമസോൺ പ്രൈം വീഡിയോ ആനിമേഷൻന്‍ സീരിസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ലോകപ്രശസ്തമായ സാൻ ഡിയാഗോ കോമിക് കോൺ ഇവന്റിൽ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് കൽക്കി.അതേസമയം ശോഭന, മൃണാൽ താക്കൂർ എന്നിവർ ചിത്രത്തിൽ സുപ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
ദീപിക പദുകോണാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . കമല്‍ ഹാസൻ ആണ് പ്രതിനായകൻ. ദുൽഖർ സൽമാൻ, ദിഷ പഠാനി, പശുപതി തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്.വൈജയന്തി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ജൂൺ 27ന് തിയേറ്രറിൽ എത്തും
സന്തോഷ് നാരായണനാണ്സം ഗീതം. പി.ആർ. ഒ ആതിര ദിൽജിത്ത്.