pasta-sauce

കാൻബറ: തന്റെ മുത്തശ്ശിയുടെ ചിതാഭസ്‌മം കഴിച്ച ശേഷം യുവതി അത് പാസ്‌ത സോസിൽ കലർത്തി കുടുംബാംഗങ്ങൾക്ക് നൽകി. ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. ഓസ്ട്രേലിയയിലെ മെൽബണിലുള്ള ചെയെൻ എന്ന യുവതിയാണ് ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത്.

ഒരു വർഷം മുൻപ് മരിച്ച മുത്തശ്ശിയുടെ ചിതാഭസ്‌മം കുടുംബാംഗങ്ങൾ ഒരു പാത്രത്തിലാക്കി വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇതിൽ നിന്നുമാണ് യുവതി ചിതാഭസ്‌മം എടുത്തത്. ആദ്യം യുവതി സ്വയം കഴിച്ചു. ബാക്കി വന്നത് വീട്ടിലെ മറ്റ് അംഗങ്ങൾ കഴിക്കാൻ വച്ച പാസ്‌ത സോസിൽ കലർത്തി നൽകുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് കുടുംബാംഗങ്ങൾ ചെയെനോട് ചോദിച്ചപ്പോൾ ഒരു തമാശയ്ക്ക് എന്നാണ് യുവതി പറഞ്ഞത്. വീട്ടിലുണ്ടായിരുന്ന അമ്മയ്ക്കും സഹോദരനുമാണ് യുവതി ചിതാഭസ്‌മം കലർത്തി നൽകിയത്.

അടുത്തിടെ ഒരു റോഡിയോ ഷോയിൽ സംസാരിക്കാവെയാണ് യുവതി ഇക്കാര്യം പറഞ്ഞത്. താനത് തമാശയ്ക്കാണ് ചെയ്തതെങ്കിലും മുത്തശ്ശി എന്നെന്നും തന്നിലൂടെ ജീവിക്കുന്നതായും അവർ അവകാശപ്പെടുന്നു. അമ്മയ്ക്കും സഹോദരനും ചിതാഭസ്‌മം നൽകിയത് അവരെ പറ്റിക്കാൻ ആയിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.

അടുത്തിടെ സമാനമായ വേറെ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 26 വയസുള്ള കാസി എന്ന സ്ത്രീ തന്റെ ഭർത്താവിന്റെ ചിതാഭസ്‌മം കഴിക്കുന്ന സംഭവമായിരുന്നു അത്. സ്ഥിരമായി ഇവർ ഭർത്താവ് ചിതാഭസ്‌മം കഴിക്കുമെന്നാണ് റിപ്പോർട്ട്. അതിന് അടിമയായെന്നും കാസി പറഞ്ഞിരുന്നു.

'മൈ സ്‌ട്രേഞ്ച് അഡിക്ഷൻ' എന്ന ടിവി ഷോയിൽ വച്ചാണ് ഇക്കാര്യം യുവതി വെളിപ്പെടുത്തുന്നത്. താൻ പതിവായി ഭർത്താവിന്റെ ചിതാഭസ്‌മം ഒരു അൽപം വച്ച് കഴിക്കാറുണ്ടെന്നും ഇപ്പോൾ അത് കഴിക്കാതെ ഇരിക്കാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. രണ്ട് മാസം മുമ്പാണ് അവരുടെ ഭർത്താവ് ആസ്തമ അറ്റാക്ക് വന്ന് മരിക്കുന്നത്. ഒരു കാർഡ് ബോർഡ് പെട്ടിയിൽ നിന്ന് ഭർത്താവിന്റെ ചിതാഭസ്‌മം പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ആദ്യമായി അത് രുചിച്ചതെന്നും അവർ വെളിപ്പെടുത്തി.