നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം നൽകുന്ന ഒന്നാണ് വെളുത്തുള്ളി. രക്തസമ്മർദം, കോളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനും കരൾ രോഗം വരാതെ സംരക്ഷിക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളി മാത്രമല്ല, അതിന്റെ തൊലിയിലും ഏറെ പ്രയോജനം ചെയ്യുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഹൃദ്രോഗം വരാതിരിക്കാൻ വെളുത്തുള്ളിയുടെ തൊലി സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിന് പുറമേ ധാരാളം ഔഷധഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഉദര സംബന്ധമായ പ്രശ്നങ്ങൾ മാറാൻ ഇത് സഹായിക്കുന്നു.
പാമ്പ് കടിയേറ്റാൽ ഉണ്ടാകുന്ന അണുബാധ തടയാൻ വെളുത്തുള്ളി നല്ലതാണ്.
വെളുത്തുള്ളി തൊലിയിൽ വൈറ്റമിൻ എ, സി, ഇ, ആന്റിഓക്സിഡന്റ്സ്, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇവ ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി തൊലിയിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളുകൾ കളയാൻ സഹായിക്കുന്നു.
സൾഫർ അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദം നിയന്ത്രണവിധേയമാക്കുന്നു.
ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ദോഷകരമായ ടോക്സിനുകളെയും ഫ്രീ റാഡിക്കലുകളെയും പുറന്തള്ളാൻ സഹായിക്കുന്നു.
മുടിക്ക് ബലം നൽകുന്നു.
വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ചർമം മൃദുവും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി വർദ്ധിപ്പിക്കാനും ചുളിവുകൾ ഉണ്ടാകാതിരിക്കാനും സഹായിക്കുന്നു. വെളുത്തുള്ളി തൊലി ഉണക്കിപ്പൊടിച്ച് തൈരിൽ കുഴച്ച് മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിച്ചാൽ ഫലം ഉറപ്പാണ്.