തിരുവനന്തപുരം: സെയിൽസ് ഓഫീസർ,ഇൻഷ്വറൻസ് എക്സിക്യുട്ടീവ്,സർവീസ് അസോസിയേറ്റ് തസ്തികകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 7ന് രാവിലെ 10ന് അഭിമുഖം നടക്കും.സെയിൽസ് ഓഫീസർ (പുരുഷന്മാർ),ഇൻഷ്വറൻസ് എക്സിക്യുട്ടീവ് (പുരുഷന്മാർ) തസ്തികകളിൽ ബിരുദമാണ് യോഗ്യത.ഫ്രഷേഴ്സിനെയും പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും.സർവീസ് അസോസിയേറ്റ് (സ്ത്രീകൾ/പുരുഷന്മാർ) തസ്തികയിൽ പ്ലസ്ടുവാണ് യോഗ്യത.പ്രായപരിധി 35 വയസ്.താത്പര്യമുള്ളവർ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം.ഫോൺ: 0471-2992609.