
തിരുവനന്തപുരം : ഭൂരിപക്ഷ - ന്യൂനപക്ഷ വർഗ്ഗീയതകളെ ഒരേ സമയം പ്രീണിപ്പിക്കുന്ന ദ്വിമുഖ അടവുനയത്തിനുള്ള തിരിച്ചടിയായി കേരളത്തിലെ സി.പി.എം ജനകീയ അടിത്തറയിൽ വൻ വിള്ളൽ ഉണ്ടായിരിക്കുകയാണ്.
മലബാറിലെ പരമ്പരാഗത പാർട്ടി ഗ്രാമങ്ങൾ പോലും സി പി എം നെ കൈവിട്ടു. ബി ജെ പി - പി ഡി പി എന്നീ വർഗ്ഗീയ കക്ഷികളോടുള്ള സി പി എം മമതാബന്ധത്തിൽ ദു: ഖിതരായ മതേതരവാദികളായ പത്തു ശതമാനത്തിലധികം സി പി എം അനുഭാവികളുടെ വോട്ട് കോൺഗ്രസിനും യു ഡി എഫിനും അനുകൂലമായി തിരിഞ്ഞു.
പൗരത്വ നിയമത്തിന്റെ പേരിൽ വർഗ്ഗീയ ധ്രുവീകരണത്തിനുള്ള സി പി എം തന്ത്രം പൊളിഞ്ഞു. എല്ലാ ജാതി - മത വിഭാഗങ്ങൾക്കും തുല്യ നീതി എന്ന കോൺഗ്രസ് നിലപാടിനോടാണ് ഇടതുപക്ഷ ചിന്താഗതിക്കാർ ആഭിമുഖ്യം പുലർത്തിയത് . കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം കേരളത്തിൽ കോൺഗ്രസ് മുക്ത ഭാരതം എന്ന ബി ജെ പി മുദ്രാവാക്യമാണ് മുഴക്കിയത് . സി പി ഐ മത്സരിച്ച തൃശൂർ , തിരുവനന്തപുരം എന്നിവിടങ്ങളിൽ സി പി എം വോട്ടുകൾ ബി ജെ പിയ്ക്ക് മറിച്ചു നൽകി.