s

തിരുവനന്തപുരം: മണ്ഡലത്തിൽ ബി.ജെ.പിയെ തടയാൻ സാധിച്ചത് ജനങ്ങളുടെ മൂല്യങ്ങളും വിശ്വാസവും കൊണ്ടാണെന്ന് ഡോ. ശശി തരൂർ എം.പി. തിരുവനന്തപുരത്തെ കേന്ദ്ര യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന നന്ദി പ്രകാശന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ നാലാം തവണയും ജനങ്ങൾ വിശ്വസിച്ചു. അവർക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കും. തന്റെ വിജയത്തിനായി ഐക്യത്തോടെ കഠിനാദ്ധ്വാനം ചെയ്ത യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ, എം.വിൻസന്റ് എം.എൽ.എ, ജി.എസ്.ബാബു, ജി.സുബോധൻ, മരിയാപുരം ശ്രീകുമാർ, എം.എ.വാഹിദ്, പി.കെ.വേണുഗോപാൽ, ബീമാപ്പള്ളി റഷീദ്, ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്,എ.ടി.ജോർജ്, എസ്.കെ.അശോക് കുമാർ, കരുമം സുന്ദരേശൻ, കോളിയൂർ ദിവാകരൻ നായർ, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർമാർ, ബ്ലോക്ക് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.